CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 46 Seconds Ago
Breaking Now

ബ്രിട്ടന്‍ ആശ്വാസത്തിന്റെ തീരത്ത്; ഇംഗ്ലണ്ടിലെ പുതിയ കൊവിഡ് അഡ്മിഷന്‍ ഒറ്റ അക്കത്തില്‍; മരണം പൂജ്യമാക്കി സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്; 16 മരണങ്ങള്‍ മാത്രം രേഖപ്പെടുത്തി ബ്രിട്ടന്‍

കൊറോണാവൈറസ് ചൈനയില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്ന് അവകാശപ്പെട്ട് ഒരു മുന്‍നിര വിദഗ്ധന്‍ രംഗത്തുവന്നു

16 കൊവിഡ്-19 മരണങ്ങള്‍ മാത്രം രേഖപ്പെടുത്തി ആശ്വാസത്തിന്റെ സൂചനകളുമായി ബ്രിട്ടന്‍. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഒരു മരണം പോലും ഇല്ലാതെ രക്ഷപ്പെട്ടത് ആശ്വാസത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. മഹാമാരി പതിയെ ആണെങ്കിലും രാജ്യത്ത് മങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുകെയിലെ ഏഴ് ദിവസത്തെ ശരാശരി കൊവിഡ്-19 മരണനിരക്ക് 95 ആയി കുറഞ്ഞെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയിലെ 117-ല്‍ നിന്നും 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

ഔദ്യോഗിക മരണസംഖ്യയില്‍ ലണ്ടന്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള മരണങ്ങളും ഇടംപിടിച്ചിട്ടില്ല. യുകെയിലെ ഔദ്യോഗിക മരണസംഖ്യ ഇതോടെ 44,236 എത്തി. കഴിഞ്ഞ ദിവസം 22 മരണങ്ങളാണ് നടന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മരണം രേഖപ്പെടുത്തുന്നതിന്റെ വേഗത കുറയുന്നത് പലപ്പോഴും കണക്കുകളെ ബാധിക്കാറുണ്ട്. കൂടാതെ പുതുതായി സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളിലും ആശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്, 352 പേരാണ് പുതിയ രോഗികള്‍. മാര്‍ച്ച് 16ന് 171 പുതിയ കേസുകള്‍ രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറില്‍ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 

എന്നാല്‍ നിലവിലെ ആശ്വാസത്തിന് ആയുസ്സ് കുറവായിരിക്കുമെന്ന ഭീഷണിയും മറുവശത്ത് ശക്തമാണ്. സൂപ്പര്‍ സാറ്റര്‍ഡേ ആഘോഷിക്കാന്‍ സാമൂഹിക അകലവും, വിലക്കുകളും മറികടന്ന് ജനം ഒത്തുകൂടിയത് പാരയാകുമെന്ന ആശങ്കയുണ്ട്. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പൊന്നും ജനങ്ങളില്‍ നല്ലൊരു വിഭാഗവും വകവെച്ചില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരുംദിവസങ്ങളില്‍ മാത്രമാണ് അറിയാന്‍ സാധിക്കുക. കൊവിഡ്-19 ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും ആദ്യമായി ഒറ്റ അക്കത്തിലേക്ക് മാറിയതാണ് മറ്റൊരു ശുഭസൂചന. 

അതേസമയം കൊറോണാവൈറസ് ചൈനയില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്ന് അവകാശപ്പെട്ട് ഒരു മുന്‍നിര വിദഗ്ധന്‍ രംഗത്തുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചലനമില്ലാതെ കിടന്ന വൈറസ് അനുകൂല അന്തരീക്ഷം വന്നപ്പോള്‍ പൊട്ടിപ്പുറപ്പെട്ടതാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എവിഡെന്‍സ് ബേസ്ഡ് മെഡിസിനിലെ പ്രൊഫസര്‍ ടോം ജെഫേഴ്‌സന്റെ വാദം. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ വൈറസ് ആരംഭിക്കുന്നതിന് മുന്‍പ് സ്‌പെയിന്‍, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലെ സ്വീവേജ് സാമ്പിളുകളില്‍ കണ്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.