CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 53 Seconds Ago
Breaking Now

യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ ഋഷി സുനാകിന്റെ 2 ബില്ല്യണ്‍ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഊര്‍ജ്ജമേകാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ; താല്‍ക്കാലിക വാറ്റ് കട്ടും പ്രതീക്ഷിക്കാം; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തിരിച്ചെത്തിക്കാന്‍ ചാന്‍സലറുടെ പദ്ധതികള്‍

ഓരോ കിക്ക്‌സ്റ്റാര്‍ട്ടര്‍ ജോലിക്കും നാഷണല്‍ മിനിമം വേജ് സര്‍ക്കാര്‍ വഹിക്കും

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 2 ബില്ല്യണ്‍ പൗണ്ടിന്റെ കിക്ക്സ്റ്റാര്‍ട്ട് സ്‌കീം പ്രഖ്യാപിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍ ഋഷി സുനാക്. 16 മുതല്‍ 24 വയസ്സ് വരെയുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി വര്‍ക്ക് പ്ലേസ്‌മെന്റ് നല്‍കുമ്പോള്‍ ആറ് മാസത്തെ ഫണ്ട് സബ്‌സിഡി ചെയ്ത് നല്‍കുന്ന തരത്തിലാണ് സ്‌കീം. ദീര്‍ഘകാല തൊഴിലില്ലായ്മ നേരിടാന്‍ സാധ്യതയുള്ള വിഭാഗങ്ങളില്‍ പെട്ടതിനാലാണ് സംരക്ഷിക്കാന്‍ ഈ സ്‌കീമുകള്‍ നടപ്പാക്കുന്നത്. 

സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത ലേബര്‍ പാര്‍ട്ടി തൊഴിലില്ലായ്മ നിരക്കിന്റെ അനുപാതം അനുസരിച്ച് ഉയരുന്നതില്‍ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി. ഇതിന് പുറമെ താല്‍ക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേയാണ് സുനാക് പ്രഖ്യാപിക്കാന്‍ ഇടയുള്ള മറ്റൊരു ഇളവ്. ഇതുവഴി പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് പുതിയ ഊര്‍ജ്ജം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാ പ്രോപ്പര്‍ട്ടി സെയിലില്‍ നിന്നുമുള്ള ആദ്യ 500,000 പൗണ്ട് ടാക്‌സില്‍ നിന്ന് ഒഴിവാക്കി നല്‍കാനാണ് ചാന്‍സലറുടെ ഉദ്ദേശം. 

ഹോസ്പിറ്റാലിറ്റി മേഖലയെ സഹായിക്കാന്‍ താല്‍ക്കാലിക വാറ്റ് കട്ടും പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാമാരി മൂലം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട മേഖലയാണ് ഇത്. സര്‍ക്കാര്‍ സബ്‌സിഡിയോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ബ്രിട്ടനെ കൊറോണാവൈറസില്‍ നിന്നും തിരിച്ചെത്തിക്കാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള 3 പോയിന്റ് പദ്ധതിയുടെ ഭാഗമാണ് കിക്ക്സ്റ്റാര്‍ട്ട് സ്‌കീമെന്ന് ട്രെഷറി വ്യക്തമാക്കി. 

ഓരോ കിക്ക്‌സ്റ്റാര്‍ട്ടര്‍ ജോലിക്കും നാഷണല്‍ മിനിമം വേജ് സര്‍ക്കാര്‍ വഹിക്കും. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 4.55 പൗണ്ട്, 18 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍ക്ക് 6.45 പൗണ്ട്, 21 മുതല്‍ 24 വയസ്സ് വരെ 8.20 പൗണ്ട് എന്നിങ്ങനെ ആഴ്ചയില്‍ 25 മണിക്കൂറാണ് നല്‍കുക. എംപ്ലോയേഴ്‌സിന് ഈ കണക്ക് ടോപ്പ് അപ്പ് ചെയ്യാനും സാധിക്കും. യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ മേഖലയില്‍ പ്രവേശിച്ച് അനുഭവസമ്പത്ത് നേടി ദീര്‍ഘകാല ജോലികളില്‍ പ്രവേശിക്കാന്‍ ഇതുവഴി യുവാക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ആഗസ്റ്റിലാണ് ആപ്ലിക്കേഷനുകള്‍ തുറക്കുക. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളെ കവര്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് അധിക ഫണ്ട് അനുവദിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.