CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 26 Seconds Ago
Breaking Now

'സുനാക് നമ്മുടെ ഭാവി പ്രധാനമന്ത്രി'; ജനപ്രിയത കുതിച്ചുയര്‍ന്ന് സാക്ഷാല്‍ ബോറിസിനെ മറികടന്ന് ചാന്‍സലര്‍; കൈവിട്ട് ചെലവഴിക്കല്‍ നാരായണമൂര്‍ത്തിയുടെ മരുമകനെ വാഴ്ത്തുമോ, അതോ വീഴ്ത്തുമോ? കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ 92% അപ്രൂവല്‍ റേറ്റിംഗ്

അനിശ്ചിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സുനാക് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത് മുന്നിലുള്ള അപകട സാധ്യതകളെ മുന്‍നിര്‍ത്തിയാണ്‌

കണ്‍സര്‍വേറ്റീവുകള്‍ പൊതുവെ സര്‍ക്കാര്‍ ഖജനാവ് തുറന്നിടാന്‍ മടിക്കുന്നവരാണ്, ലേബറുകാര്‍ മറിച്ചുമാണ്. എന്നാല്‍ ഇത് രണ്ടും ചേര്‍ന്നൊരു കോംബോ അത്ര പതിവുമല്ല. ബ്രിട്ടന്‍ 300 വര്‍ഷത്തിനിടെയുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോള്‍ സമ്പദ് ഘടനയെ കൊറോണാവൈറസില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ഭഗീരഥ പരിശ്രമത്തിലാണ് ബ്രിട്ടന്റെ ചാന്‍സലര്‍ ഋഷി സുനാക്. ജനങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണം ഒഴുക്കിയാണ് സുനാക് ഇപ്പോള്‍ കൈയടി നേടുന്നത്. 

'ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രി' എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്നതില്‍ ഒരുപടി കൂടി അടുത്ത ഋഷി സുനാകിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ 92% അപ്രൂവല്‍ റേറ്റിംഗുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് പഠനവും, ഗോള്‍ഡ്മാന്‍ സാഷസിലെ ജോലിയും കഴിഞ്ഞെത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനും, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനും കൂടിയാണ് സുനാക്. നിലവിലെ ചെലവഴിക്കല്‍ മഹാമഹത്തിന്റെ പേരില്‍ കൈയടികള്‍ വാങ്ങുമ്പോള്‍ ഓട്ടം ബജറ്റില്‍ ഇതിനുള്ള തുക എങ്ങിനെ വകയിരുത്തുമെന്ന ചോദ്യം ഉയരുമ്പോഴാണ് ഇദ്ദേഹത്തിനുള്ള യഥാര്‍ത്ഥ പരീക്ഷണം തുടങ്ങുക. 

സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള ഇടപെടലും, സ്‌കീമുകളുമായാണ് ടോറി പാര്‍ട്ടി ഭയപ്പെടുന്ന ഘട്ടങ്ങളില്‍ ഋഷി സുനാക് രക്ഷകനായി മാറുന്നത്. ജോലികള്‍ സംരക്ഷിക്കുന്നതാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. 30 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതികളിലൂടെ ആളുകളെ പുറത്തിറക്കാനും, മടി കൂടാതെ ചെലവഴിക്കാനും, അതുവഴി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ രക്ഷിക്കാനുമാണ് ചാന്‍സലര്‍ മോഹിക്കുന്നത്. സര്‍ക്കാര്‍ പിന്തുണ കൊണ്ട് മാത്രം നിലനില്‍ക്കുന്ന ജോലികള്‍ സൃഷ്ടിക്കാതെ പുതിയ തൊഴില്‍ മേഖലകള്‍ തുറക്കാനും അദ്ദേഹത്തിന്റെ നയങ്ങളിലൂടെ സാധിക്കും. 

അനിശ്ചിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സുനാക് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത് മുന്നിലുള്ള അപകടസാധ്യതകളെ ഓര്‍മ്മിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഇദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും, ഇടപെടലുകള്‍ക്കും ടോറി ബെഞ്ചിന് അപ്പുറം ലേബര്‍ ഇടനാഴികളിലും ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. അടുത്ത തെരഞ്ഞെടുപ്പ്, 2024ന് മുന്‍പ് ബോറിസ് സ്ഥാനം ഒഴിയുമ്പോള്‍ സുനാകിനാണ് സാധ്യതയെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ അടക്കം പറയുന്നു. എന്നാല്‍ ടോറികള്‍ക്കിടയില്‍ ഇത്രയും ചെറുപ്പക്കാരനായ വ്യക്തിയെ ചാന്‍സലറാക്കിയതില്‍ അതൃപ്തി ഉള്ളവരും ഏറെ. 

എന്തായാലും മിനി ബജറ്റുകളായി എത്തുന്ന സാമ്പത്തിക പ്രഖ്യാപനങ്ങള്‍ സുനാകിനെ ജനപ്രിയനാക്കി നിലനിര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ ബജറ്റില്‍ ഇതുവരെ സംഭവിച്ച ശോഷണങ്ങള്‍ എങ്ങിനെ അദ്ദേഹം കൈകാര്യം ചെയ്യുമെന്നത് വലിയ ചോദ്യവും, വെല്ലുവിളിയുമാണ്. ആ കടമ്പ കൂടി വിജയകരമായി കടക്കുകയും, ബ്രിട്ടീഷ് സമ്പദ് രംഗം ഉണര്‍വ്വിലേക്ക് തിരിച്ചെത്തുകയും ചെയ്താല്‍ സുനാകിന് ഇരുപ്പ് ഉറപ്പിക്കാം.  




കൂടുതല്‍വാര്‍ത്തകള്‍.