CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 23 Seconds Ago
Breaking Now

പ്രമുഖരുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുളള കളളക്കടത്ത് അസാധ്യം ; വിശദമായ അന്വേഷണവുമായി കസ്റ്റംസ്

നയതന്ത്ര പരിരരക്ഷയുളള സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ തേടുന്നത്.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇഫയലിംഗ് വഴിയാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ വഴിയാണ് സ്വപ്ന ജാമ്യപേക്ഷ നല്‍കിയത്. നിരപരാധിയാണെങ്കിലും തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ഇന്നലെ രാത്രി വൈകി സമര്‍പ്പിച്ചതിനാല്‍ ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ ഹരജി ഉള്‍പ്പെട്ടിട്ടില്ല. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

അതേ സമയം ഈ കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. അനുമതിക്കായി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കസ്റ്റംസ് കത്ത് നല്‍കിയത്. തിരുവനന്തപുരത്തെ കാര്‍ വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ക്ക് കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്‌റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.  ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം, കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് സന്ദീപിന്‌റെ ഭാര്യയെ വിട്ടയച്ചു. സരിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

നിരവധി തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.  സ്വപ്നയ്ക്കും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് വിവരം. കോണ്‍സുലേറ്റിലെ പ്രമുഖരുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുളള കളളക്കടത്ത് അസാധ്യമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ഇവര്‍ക്ക് നയതന്ത്ര പരിരരക്ഷയുളള സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ തേടുന്നത്. എന്നാല്‍ കോണ്‍സുലേറ്റില്‍ ജീവനക്കാരന്‍ പോലുമല്ലാത്തെ സരിത്തിനെ നയതന്ത്ര ബാഗ് കൈപ്പറ്റാന്‍ ചുമതലപ്പെടുത്തിയ കോണ്‍സലേറ്റ് അധികൃതരുടെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന് കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്.

സ്വപ്നയെയും സന്ദീപിനെയും കൂടി കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ഉന്നത ബന്ധമുണ്ടോ എന്ന കാര്യം പുറത്ത് വരൂ. കേന്ദ്ര ഏജന്‍സികളും വിശദമായ വിവര ശേഖരണം നടത്തുന്നുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഇവരെ കൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.

 




കൂടുതല്‍വാര്‍ത്തകള്‍.