CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 47 Seconds Ago
Breaking Now

ലെസ്റ്റര്‍ ആശ്വാസത്തിലേക്ക്, പക്ഷെ ഈ 43 ലോക്കല്‍ അതോറിറ്റികള്‍ കുരുക്കിലേക്ക്; കൊവിഡ്-19 കേസുകള്‍ ഉയരുന്ന ഈ മേഖലയിലാണോ നിങ്ങളുടെ താമസം? എങ്കില്‍ ജാഗ്രത അനിവാര്യം; ലോക്കല്‍ ലോക്ക്ഡൗണ്‍ എപ്പോള്‍ വേണമെങ്കിലും വരാം!

സൗത്താംപ്ടണ്‍, ബ്രോംലി, ഐലിംഗ്ടണ്‍, ഗേറ്റ്‌സ്‌ഹെഡ്, ഹാക്ക്‌നി, ലാംബെത്, ഹാംപ്ഷയര്‍, കവന്‍ട്രി, ന്യൂഹാം, ഗ്ലോസ്റ്റര്‍ഷയര്‍- ആദ്യ പത്തില്‍

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത് ഇംഗ്ലണ്ടിലെ 43 ലോക്കല്‍ അതോറിറ്റികളില്‍. ലോക്ക്ഡൗണില്‍ തുടരുന്ന ലെസ്റ്ററില്‍ കേസുകള്‍ 18 ശതമാനം താഴ്ന്നപ്പോഴാണ് ഇംഗ്ലണ്ടിലെ മറ്റ് ചില പ്രദേശങ്ങള്‍ വൈറസിനെ വരവേല്‍ക്കുന്നത്. കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ നിരക്കില്‍ ഒരാഴ്ചയ്ക്കിടെ ഏറ്റവും വലിയ വര്‍ദ്ധനവ് നേരിട്ടത് സൗത്താംപ്ടണിലാണ്. 12 ഇരട്ടിയാണ് ഇവിടെ വര്‍ദ്ധന. ഒരു ലക്ഷത്തില്‍ 0.4 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇവിടെ ജുലൈ 5ന് 4.8 കേസുകളായി ഉയര്‍ന്നു. 

ബ്രോംലി, ഐലിംഗ്ടണ്‍ എന്നിവിടങ്ങളിലും വൈറസ് കേസുകള്‍ കുതിച്ചിട്ടുണ്ട്. ലണ്ടന്‍ ബറോകളിലെ മഹാമാരി 0.6ല്‍ നിന്നും 2.1-ലേക്കും, 0.8-ല്‍ നിന്ന് 2.9 കേസുകളിലേക്കുമാണ് യഥാക്രമം വര്‍ദ്ധിച്ചത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിലവില്‍ 10 ഹോട്ട്‌സ്‌പോട്ടുകളായി ഉള്‍പ്പെടുത്തിയ ഇടങ്ങളില്‍ മൂന്ന് മേഖലകളില്‍ മാത്രമാണ് കഴിഞ്ഞ ആഴ്ചയിലും ഇന്‍ഫെക്ഷന്‍ നിരക്ക് കൂടിയിട്ടുള്ളത്. 

യോര്‍ക്ക്ഷയറിലെ കിര്‍ക്ലീസ് 26.2-ല്‍ നിന്നും 29.9ലേക്കും, ബ്ലാക്ക്‌ബേണിലേത് 20.8-ല്‍ നിന്നും 24.2-ലേക്കും എത്തി. ബെഡ്‌ഫോര്‍ഡില്‍ ഇത് 18.1-ല്‍ നിന്ന് 19.8 ആയാണ് വര്‍ദ്ധിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി. ഇന്‍ഫെക്ഷനുകള്‍ കുറയുമ്പോഴും ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആഘാതം ഏറ്റുവാങ്ങിയ പ്രദേശമായി വെസ്റ്റര്‍ തുടരുകയാണ്. 

സൗത്താംപ്ടണ്‍, ബ്രോംലി, ഐലിംഗ്ടണ്‍, ഗേറ്റ്‌സ്‌ഹെഡ്, ഹാക്ക്‌നി, ലാംബെത്, ഹാംപ്ഷയര്‍, കവന്‍ട്രി, ന്യൂഹാം, ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളാണ് കേസുകളില്‍ കുതിപ്പ് നേടി ആദ്യ പത്തില്‍ ഇടംപിടിച്ച പ്രദേശങ്ങള്‍. 85 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ മരണമില്ലാതെ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഒരാഴ്ച തികച്ചു. ആകെ മരണസംഖ്യ ഇപ്പോള്‍ 44,602 എത്തി. 




കൂടുതല്‍വാര്‍ത്തകള്‍.