CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 35 Seconds Ago
Breaking Now

ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒരു കൊവിഡ്-19 ലക്ഷണം? എന്‍എച്ച്എസ് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രജ്ഞര്‍; 11-ല്‍ ഒരാള്‍ക്ക് വീതം ഈ 'ചൊറിച്ചില്‍' അനുഭവപ്പെട്ടു; 138 പേര്‍ കൂടി കൊറോണയ്ക്ക് ഇരകളായെന്ന് യുകെ

മൂന്ന് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് കൊവിഡ്-19ന് സാധ്യതയെന്നും, ഇവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്ത്, ടെസ്റ്റ് എടുക്കാനാണ് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു

ചര്‍മ്മത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍ കൊവിഡ്-19 ലക്ഷണങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രജ്ഞര്‍. പതിനൊന്ന് രോഗികളില്‍ ഒരാള്‍ക്ക് വീതം ഈ അവസ്ഥ നേരിടുന്നതായാണ് ഇവരുടെ കണ്ടെത്തല്‍. 20,000 ബ്രിട്ടീഷുകാരുടെ ഡാറ്റയാണ് കിംഗ്‌സ് കോളേജ് ലണ്ടനിലെ ഗവേഷകര്‍ ഇതിനായി മുന്നോട്ട് വെയ്ക്കുന്നത്. കൊവിഡ്-19 പോസിറ്റീവായി കണ്ടെത്തുകയോ, രോഗമുള്ളതായി കടുത്ത സംശയങ്ങള്‍ ഉള്ളവരുമാണിത്. 

വൈറസ് പിടിപെട്ട ഒന്‍പത് ശതമാനം ബ്രിട്ടീഷകാര്‍ക്കും സ്‌കിന്‍ റാഷസ് ഉണ്ടായെന്ന് അവര്‍ കണ്ടെത്തി. മറ്റ് ലക്ഷണങ്ങള്‍ കാണിച്ച 8 ശതമാനം പേര്‍ക്കും സ്‌കിന്നില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സ്‌കിന്‍ റാഷസിനെ ഔദ്യോഗിക ലക്ഷണമായി പ്രഖ്യാപിച്ച് റഡാറില്‍ പെടാതെ വിട്ടുപോകുന്ന കേസുകള്‍ കണ്ടെത്താനാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ എന്‍എച്ച്എസ് ലക്ഷണങ്ങളായി അംഗീകരിച്ചവയില്‍ മൂന്ന് കാര്യങ്ങളാണുള്ളത്- പനി, തുടര്‍ച്ചയായ ചുമ, ഗന്ധവും സ്വാദും നഷ്ടപ്പെടല്‍. 

ഈ മൂന്ന് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് കൊവിഡ്-19ന് സാധ്യതയെന്നും, ഇവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്ത്, ടെസ്റ്റ് എടുക്കാനാണ് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു. ഇൗ പട്ടികയില്‍ ഉള്‍പ്പെടാത്ത ലക്ഷണങ്ങള്‍ കാണാത്തവര്‍ക്ക് വൈറസ് ഉണ്ടെങ്കില്‍ പോലും ടെസ്റ്റ് കിട്ടാത്തതാണ് അവസ്ഥ. ഇതോടെ ഈ ലക്ഷണമില്ലാത്തവര്‍ മറ്റുള്ളവരിലേക്ക് വൈറസ് പകരുന്നത് തുടരുകയും ചെയ്യും. വൈറസിന് മുന്നില്‍ സഞ്ചരിച്ച് പ്രതിരോധിക്കാന്‍ യുകെയ്ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ലെന്ന ആരോപണം ശക്തമാകുന്നതിന് ഇടയിലാണ് ഈ ലക്ഷണവും സൂചനയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. 

138 പേരാണ് ഒടുവിലായി കൊറോണാവൈറസ് ബാധിച്ച് മരിച്ചതെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ദിവസേന രേഖപ്പെടുത്തുന്ന മരണങ്ങളില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പുതിയ കേസുകളുടെ ശരാശരി കഴിഞ്ഞ ആഴ്ചയ്ക്ക് സമാനമായി ഉയര്‍ന്ന് നില്‍ക്കുകയാണ്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക മരണനിരക്ക് 44,968 എത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.