CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 7 Seconds Ago
Breaking Now

മാരിവില്ലിന്റെ നിറ ചാരുതയോടെ വാദ്യ സംഗീതത്തില്‍ ഏഴ് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി ഫ്രയ സാജു ;യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ല്‍ സംഗീതാസ്വാദകരെ ആവേശ കൊടുമുടിയിലെത്തിച്ച് ബര്‍മിംഗ്ഹാമിന്റെ ഈ മിടുക്കി

സ്‌നേഹ പ്രതീകം എന്ന ഭക്തി ഗാന ആല്‍ബത്തിലെ A J ജോസഫ് സംഗീതം നല്‍കി സുജാത പാടിയഏറെ മനോഹരമായ 'അലകടലും കുളിരലയും' എന്ന ഗാനം വയലിനില്‍ വായിച്ച് തുടങ്ങിയ ഷോ ആദ്യ ഗാനത്തോടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നു.

കോവിഡ്  19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഴകിന്റെ സ്വര വസന്തം തീര്‍ത്തത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഫ്രയ സാജു എന്ന കൊച്ച് മിടുക്കി. സ്‌നേഹ പ്രതീകം എന്ന ഭക്തി ഗാന ആല്‍ബത്തിലെ A J ജോസഫ് സംഗീതം നല്‍കി സുജാത പാടിയഏറെ മനോഹരമായ 'അലകടലും കുളിരലയും' എന്ന ഗാനം വയലിനില്‍ വായിച്ച് തുടങ്ങിയ ഷോ ആദ്യ ഗാനത്തോടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നു. ഫ്രയയ്ക്ക് രൂപത ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഈ ഗാനത്തെ തുടര്‍ന്ന് മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രം ഉയിരെ  യിലെ 'നീ മുകിലോ' എന്ന് തുടങ്ങുന്ന ഗാനം വായിച്ച ഫ്രയ പ്രേക്ഷകരെ ഒന്നടങ്കം തന്റെ ആരാധകരാക്കി മാറ്റി. ആറാമത്തെ വയസ്സില്‍ വയലിന്‍ പഠിച്ച് തുടങ്ങിയ ഫ്രയ അടുത്തതായി വായിച്ചത് തമിഴിലെ അതി പ്രശസ്തമായ 'ചിന്ന ചിന്ന ആശൈ എന്ന് തുടങ്ങുന്ന ഗാനമാണ്. 

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ അതി സുന്ദര ഗാനങ്ങള്‍ വയലിനിലും പിയാനോയിലും ആലപിച്ച ഫ്രയ ആസ്വാദക ഹൃദയങ്ങളില്‍ ഇടം പിടിച്ചുവെന്നുള്ളതിന്റെ തെളിവായിരുന്നു 

ലൈവില്‍ വന്ന കമന്റുകള്‍. ലൂയിസ് ഫോണ്‍സി എന്ന പ്യൂര്‍ട്ടോറിക്കന്‍ ഗായകന്റെ 2017 ല്‍ പുറത്തിറങ്ങിയ 'വിദ' എന്ന ആല്‍ബത്തിലെ 'ഡെസ്പസീതോ' എന്ന സ്പാനീഷ് ഗാനം ഫ്രയ വയലിനില്‍ ആലപിച്ചത് പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായിരുന്നു. 

രൂപത ബൈബിള്‍ കലോത്സവത്തില്‍  പിയാനോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത 'Shout to the Lord' എന്ന ഇംഗ്‌ളീഷ് ഗാനവുമായാണ് ഫ്രയ പിയാനോയിലെ തന്റെ മനം മയക്കുന്ന പ്രകടനം ആരംഭിച്ചത്. 'കണ്ണേ കലൈമാനേ' എന്ന യേശുദാസ് പാടിയ തമിഴ് ഗാനം കൂടി പിയാനോയില്‍ വായിച്ച ഫ്രയ താന്‍ വയലിനിലും പിയാനോയിലും ഒരു പോലെ മിടുക്കിയാണെന്ന് തെളിയിക്കുകയായിരുന്നു.

'LET'S BREAK IT TOGETHER' ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവില്‍ വന്ന ഫ്രയയുടെ മാതാപിതാക്കള്‍ സാജുവും ആശയും ഫ്രയയുടെ ഇളയ സഹോദരന്‍ ഫ്‌ളെവിനും ആസ്വാദകരുടെ സ്‌നേഹപൂര്‍ണ്ണമായ പ്രതികരണങ്ങള്‍ക്കും പിന്തുണക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു. 'Let's Break It Together' ആസ്വാദകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ഫ്രയ ആരാധന എന്ന ഹിന്ദി ചിത്രത്തിലെ എവര്‍ഗ്രീന്‍ ഗാനമായ 'മേരേ സപ്‌നോം കി റാണി' എന്ന ഗാനം വയലിനില്‍ വായിച്ച് കൊണ്ട് ഷോ അവസാനിപ്പിക്കുമ്പോള്‍, ഷോ കുറച്ച് സമയം കൂടി തുടരണമെന്ന് നിരവധി പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഷോയില്‍ ഫ്രയയ്ക്ക് കൂട്ടായി വന്ന ബര്‍മിംഗ്ഹാം കേരള വേദി അസ്സോസ്സിയേഷനിലെ ജീന റോസ്  അവതാരകയുടെ റോളില്‍ തിളങ്ങി നിന്നുകൊണ്ട് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി. 

പഠനത്തിലും സംഗീതത്തിലും തിളങ്ങുന്ന ഫ്രയ സാജു എന്ന കലാപ്രതിഭയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ എല്ലാവിധ ആശംസകളും നേരുന്നു. 'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

'LET'S BREAK IT TOGETHER' ഷോയുടെ അടുത്ത ലൈവ് 16/07/2020 വ്യാഴം വൈകുന്നേരം 5 ന്  (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) ആയിരിക്കും.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Sajish Tom

 

 

കുര്യന്‍ ജോര്‍ജ്ജ്

 (യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.