CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 21 Seconds Ago
Breaking Now

രണ്ടാംഘട്ട കൊറോണ വ്യാപനം വന്നാല്‍ ഷിഫ്റ്റിന് പ്രധാനമന്ത്രിയെ വിളിക്കും? ശമ്പള വര്‍ദ്ധനവില്‍ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ നഴ്‌സുമാരും, എന്‍എച്ച്എസ് ജീവനക്കാരും തെരുവില്‍ മാര്‍ച്ച് നടത്തി; വേതനം അടിയന്തരമായി ഉയര്‍ത്തണം; രോഷം മറയ്ക്കാതെ നഴ്‌സുമാര്‍

നഴ്‌സുമാര്‍ ഫുഡ് ബാങ്കിലേക്ക് പോകേണ്ട ഗതികേടിലാണ്

'കൊറോണാവൈറസിന്റെ രണ്ടാം ഘട്ട വ്യാപനം സംഭവിച്ചാല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് വരുത്തും', ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയപ്പോള്‍ തങ്ങളെ ഒഴിവാക്കിയ സര്‍ക്കാരിനോടുള്ള രോഷം തീരാതെ ഒരു നഴ്‌സ് പറഞ്ഞ വാക്കുകളാണിത്. നൂറുകണക്കിന് എന്‍എച്ച്എസ് ജോലിക്കാരാണ് അടിയന്തര ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഡൗണിംഗ് സ്ട്രീറ്റിലെ വമ്പന്‍ റാലിയില്‍ അണിനിരന്നത്. 

'കൈയടിച്ചാല്‍ ബില്ല് അടയ്ക്കാന്‍ പറ്റില്ല', 'ഞങ്ങള്‍ നിങ്ങളെ നിലനില്‍ക്കാന്‍ സഹായിച്ചു, ഇനി ഞങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സഹായം വേണം', തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയാണ് വൈറ്റ്ഹാള്‍ റാലിയില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അണിനിരന്നത്. മൂന്ന് വര്‍ഷത്തെ ശമ്പള വര്‍ദ്ധന കരാറിലുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത ഏപ്രില്‍ മാസത്തിലാണ് വേതനം വര്‍ദ്ധിക്കുക. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള അംഗീകാരമായി ഇത് ഈ വര്‍ഷത്തേക്ക് നീക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. 

900,000 പബ്ലിക് സെക്ടര്‍ ജോലിക്കാരുടെ വേതനം ഉയര്‍ത്താന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപനം നടത്തുമ്പോള്‍ സര്‍ക്കാര്‍ എന്‍എച്ച്എസ് ജീവനക്കാരെ കൈവിടുകയായിരുന്നു. 2021 ഏപ്രില്‍ വരെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാത്രം ശമ്പളം കൂട്ടേണ്ടെന്ന സര്‍ക്കാര്‍ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഇതിനിടെയാണ് ഗൈസ് & സെന്റ് തോമസ് ഹോസ്പിറ്റലിലെ യുണൈറ്റ് യൂണിയന്‍ ബ്രാഞ്ചും, കീപ്പ് അവര്‍ എന്‍എച്ച്എസ് പബ്ലിക് & നഴ്‌സസ് യുണൈറ്റഡും ചേര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ വലിയ ദുഃഖവും രോഷവും നിലനില്‍ക്കുന്നതായി സ്‌കോട്ട്‌ലണ്ടിലെ പ്രെസ്റ്റ്‌വിക്കില്‍ നിന്നുള്ള ലണ്ടനിലെ നഴ്‌സ് 27-കാരി റെബേക്ക റീഡ് പറഞ്ഞു. കൊവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായാല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ ബോറിസിനെ വിളിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ച്ചു. മുന്‍പൊരിക്കലും ഇല്ലാത്ത മഹാമാരിയില്‍ പ്രവര്‍ത്തിച്ച ഞങ്ങളെ സര്‍ക്കാര്‍ കൈവിട്ടു, നഴ്‌സ് കുറ്റപ്പെടുത്തി. 

പ്രധാനമന്ത്രിക്ക് പോലും നഴ്‌സുമാര്‍ നല്‍കുന്ന സേവനം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു, ഇതിന് ലഭിച്ച സമ്മാനമാണ് ഇത്, റെബേക്ക ആരോപിച്ചു. നഴ്‌സുമാര്‍ ഫുഡ് ബാങ്കിലേക്ക് പോകേണ്ട ഗതികേടിലാണ്. പിപിഇ പോലുമില്ലാതെ ജോലി ചെയ്ത് നിരവധി നഴ്‌സുമാരെ നമുക്ക് നഷ്ടമായി. നഴ്‌സുമാരും, ക്ലീനര്‍മാരും, പോര്‍ട്ടര്‍മാരും ഉള്‍പ്പെടെയുള്ളവരെ ശമ്പള വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയത് പല്ലിന് ഇടിച്ച അവസ്ഥയാണ് സമ്മാനിച്ചതെന്നും മറ്റൊരു നഴ്‌സ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.