CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 20 Seconds Ago
Breaking Now

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പാരയായി എവിക്ഷന്‍ ബാന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും; ലോക്ക്ഡൗണ്‍ മൂലം റെന്റില്‍ വീഴ്ച വരുത്തിയ ആയിരങ്ങള്‍ പെരുവഴിയാധാരം ആകുമെന്ന ഭീഷണിയില്‍

'നോ ഫോള്‍ട്ട് എവിക്ഷന്‍' നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമേറുകയാണ്

ലോക്ക്ഡൗണ്‍ മൂലം റെന്റ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് ഭീഷണിയായി എവിക്ഷന്‍ ബാന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. ഇതോടെ വരുമാനം ഇല്ലാതായ ആയിരങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറക്കല്‍ ഭീഷണി നേരിടുരയാണ്. ആഗസ്റ്റ് 23ന് വിലക്ക് അവസാനിക്കുമ്പോള്‍ നിരവധി ലാന്‍ഡ്‌ലോര്‍ഡുമാര്‍ കോടതികളില്‍ പൊസഷന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 

ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കണമെന്ന് ഹോംലെസ് ചാരിറ്റി ഷെല്‍റ്റര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രൈവറ്റ് റെന്റിംഗില്‍ നിന്ന് രക്ഷപ്പെട്ട്, സുസ്ഥിരമായ സോഷ്യല്‍ ഹോം സംവിധാനങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ഷെല്‍റ്റര്‍ ചൂണ്ടിക്കാണിച്ചു. യുകെയില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഏകദേശം 250,000 പ്രൈവറ്റ് റെന്റേഴ്‌സാണ് റെന്റ് നല്‍കുന്നതില്‍ പിന്നിലായി പോയതെന്ന് ഷെല്‍റ്റര്‍ നടത്തിയ യൂഗോവ് പോള്‍ കണ്ടെത്തി. 174,000 പേര്‍ എവിക്ഷന്‍ നേരിടുന്നുണ്ട്. 

തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍ എന്നിവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ 'നോ ഫോള്‍ട്ട് എവിക്ഷന്‍' നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമേറുകയാണ്. എവിക്ഷന്‍ ബാന്‍ മൂലം ഇംഗ്ലണ്ടില്‍ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് ടെനന്റ്‌സിന് മൂന്ന് മാസത്തെ എവിക്ഷന്‍ നോട്ടീസ് നല്‍കാന്‍ നിര്‍ബന്ധിതമായിരുന്നു. വെയില്‍സില്‍ ഇത് ആറ് മാസമാണ്. എട്ട് ആഴ്ചയെങ്കിലും റെന്റ് നല്‍കാത്തവരെ പുറത്താക്കുന്നതില്‍ നിന്നാണ് മാര്‍ച്ചില്‍ വിലക്ക് പ്രഖ്യാപിച്ചത്. 

ഈ മാസം വിലക്ക് അവസാനിക്കുമ്പോള്‍ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് വാടകക്കാരെ പുറത്താക്കാന്‍ കോടതിയെ സമീപിക്കാം. ടെനന്റിനെ കൊറോണാവൈറസ് എങ്ങിനെ ബാധിച്ചെന്ന വിവരവും നല്‍കണം. എന്നിരുന്നാലും വീടുകളില്‍ നിന്ന് ആളുകള്‍ പുറത്താകുന്നത് തടയാന്‍ ജഡ്ജിമാര്‍ക്ക് അവകാശം കാണില്ല. മേയില്‍ ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് കമ്മിറ്റി എവിക്ഷന്‍ തടയാന്‍ താല്‍ക്കാലിക അവകാശം നല്‍കിയിരുന്നു. ലാന്‍ഡ്‌ലോര്‍ഡുമാരും, റെന്ററും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് റീപെയ്‌മെന്റ് പ്ലാന്‍ നടപ്പാക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.