CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 24 Minutes 21 Seconds Ago
Breaking Now

കള്ളക്കടത്തു സ്വര്‍ണം വിറ്റിരുന്നത് നെല്ലൂരില്‍ ; ഇവിടെ നിന്ന് കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം പോയിരുന്നു ; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി എന്‍ഐഎ

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദലിയടക്കം രണ്ടുപേരെ എന്‍.ഐ.എ. ശനിയാഴ്ച അറസ്റ്റുചെയ്തിരുന്നു

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ. കഴിഞ്ഞദിവസം ചെന്നൈയില്‍ എന്‍.ഐ. എ കസ്റ്റഡിയിലെടുത്ത സ്വര്‍ണവില്‍പ്പനക്കാരായ രണ്ടുപേരില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണം ഇവര്‍ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരില്‍നിന്നാണ് കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും പണം പോയിരുന്നത്. ഇതോടെ എന്‍.ഐ.എ. അന്വേഷണം ഈവഴിക്കും നീങ്ങിയിട്ടുണ്ട്.

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദലിയടക്കം രണ്ടുപേരെ എന്‍.ഐ.എ. ശനിയാഴ്ച അറസ്റ്റുചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശി തന്നെയായ മുഹമ്മദാലി ഇബ്രാഹിമാണ് അറസ്റ്റിലായ മറ്റൊരാള്‍. നിരോധിത സംഘടനകളില്‍ അംഗമായവരും  അറസ്റ്റ് ചെയ്തവരില്‍ ഉണ്ടെന്നാണ്  വിവരം.

എറണാകുളത്തും മലപ്പുറത്തുമായി ആറിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടു ഹാര്‍ഡ് ഡിസ്‌ക്, ഒരു ടാബ്‌ലറ്റ്, എട്ടു മൊബൈല്‍ ഫോണുകള്‍, ആറു സിം കാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍, അഞ്ചു ഡി.വി.ഡി.കള്‍ എന്നിവ പിടിച്ചെടുത്തു. ബാങ്ക് പാസ്ബുക്കുകളും ക്രെഡിറ്റ് കാര്‍ഡുകളും യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളുമടക്കം ഒട്ടേറെ രേഖകളും എന്‍.ഐ.എ. പിടിച്ചെടുത്തു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ കെ.ടി. റമീസില്‍നിന്നാണ് മുഹമ്മദലിയെയും മുഹമ്മദലി ഇബ്രാഹിമിനെയും കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളില്‍വെച്ചാണ് ഗൂഢാലോചന നടത്തിയത്. പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂവാറ്റുപുഴയില്‍ ജലാലിന്റെയും റബിന്‍സിന്റെയും വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ മലപ്പുറത്ത് കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു.

സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ എന്‍.ഐ.എ.യുടെ പിടിയിലായത് പത്തുപേരാണ്. ജൂലായ് 31ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയും 30ന് മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിനെയും മലപ്പുറം സ്വദേശി സെയ്ദ് അലവിയെയും എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു. നേരത്തേ സ്വപ്നാ സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, കെ.ടി. റമീസ് എന്നിവരെയും അറസ്റ്റുചെയ്ത എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.