CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 47 Minutes 45 Seconds Ago
Breaking Now

ചെസ്റ്റര്‍ഫീല്‍ഡിലെ സോണി ചാക്കോയുടെ പൊതു ദര്‍ശനം ഇന്ന് ; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചടങ്ങുകള്‍

ശുശ്രൂഷ കര്‍മ്മങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുക.

ഡാര്‍ബിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ അന്തരിച്ച സോണി ചാക്കോയുടെ മൃതദേഹം ഇന്ന് രാവിലെ 10.30 മുതല്‍ 11.15 വരെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11.15 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സംസ്‌കാര ശുശ്രൂഷയുടെ 3ഉം 4 ഉം ക്രമങ്ങള്‍ ഫാ മാത്യൂസ് കുര്യാക്കോസിന്റെയും ഫാ വര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരിയുടേയും നേതൃത്വത്തില്‍ നടത്തപ്പെടും. ശുശ്രൂഷ കര്‍മ്മങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുക.

മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ശുശ്രൂഷകള്‍ നടക്കുന്ന സമയത്ത് അച്ചന്മാര്‍ക്കും കുടുംബത്തിനും മാത്രമാണ് ചാപ്പലില്‍ പ്രവേശനമുള്ളൂ. ശുശ്രൂഷ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്. 

അഡ്രസ്

ചാപല്‍ ഓഫ് ഫാമിലി ഫ്യൂണറല്‍ ഡയറക്ടേഴ്‌സ്, 122 ഹൈ സ്ട്രീറ്റ്, സ്റ്റോണ്‍ബ്രൂം, ആല്‍ഫ്രെറ്റോണ്‍ DE55 6JI

പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയുമായിരുന്ന സോണി ചാക്കോയുടെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് ഭാര്യ ടിന്റുവും മക്കളായ ആറു വയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനും. പരേതന് 42 വയസ്സായിരുന്നു.

അച്ഛന്‍ മരിച്ചുപോയെന്നറിയാതെ മൃതദേഹത്തിന് ചുറ്റും അമ്മ ജോലി കഴിഞ്ഞുവരുന്നത് വരെ കാത്തിരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ യുകെ മലയാളികളുടെ മനസില്‍ ആഴത്തിലുള്ള വേദനയായി. അത് നേരില്‍ കണ്ട ടിന്റുവിന്റെ മാനസിക അവസ്ഥയും അതീവ ദയനീയമാണ്. ചെസ്റ്റര്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഇവര്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 

പത്തുവര്‍ഷമായി യുകെയിലെത്തിയിട്ടെങ്കിലും ദമ്പതികള്‍ കെയറര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു. വാടക വീട്ടില്‍ കഴിയവേ സോണിയുടെ ജോലിയും നഷ്ടമായിരുന്നു. ആകെ പ്രതിസന്ധിയിലാണ് കുടുംബം. നിരവധി പേരാണ് കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.