CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 44 Seconds Ago
Breaking Now

കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ ; കോവിഡ് പടരവേ മോദിയുടെ പ്രസ്താവനയെ കണക്ക് നിരത്തി മറുപടി നല്‍കി രാഹുല്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 18 ലക്ഷം കടന്നു. നിലവില്‍ 5.8 ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കൃത്യ സമയം ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മികച്ച നിലയിലെത്താന്‍ കഴിഞ്ഞുവെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി രംഗത്ത്.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിക്കാന്‍ 10 രാജ്യങ്ങളുടെ കോവിഡ് താരതമ്യേന ഇന്‍ഫോഗ്രാഫികാണ് രാഹുല്‍ഗാന്ധി പങ്കുവച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 53000 കേസുകള്‍ ഒറ്റദിവസം രേഖപ്പെടുത്തി ഇന്ത്യയാണ് മുന്നില്‍. ഈ കണക്കാണ് രാഹുല്‍ പങ്കുവച്ചത്. 38000 ത്തില്‍ അധികം പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 18 ലക്ഷം കടന്നു. നിലവില്‍ 5.8 ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്താണെന്‌ന് ജൂലൈ 28 നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ സമയം 45000 കേസുകളാണ് ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ജൂലൈ 30 മുതല്‍ പ്രതിദിന കണക്ക് 50000 കടന്നു.




കൂടുതല്‍വാര്‍ത്തകള്‍.