CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 56 Minutes 56 Seconds Ago
Breaking Now

പോളിംഗ് ബൂത്തില്‍ ആരതി പൂജ : വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനെതിരെ കേസ്

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ആരതിയും വിളക്കുമായി അവര്‍ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിച്ചത്

പോളിംഗ് ബൂത്തില്‍ ആരതി പൂജ. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കര്‍ ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇതിനു പിന്നാലെ രൂപാലിയ്‌ക്കെതിരെ കേസെടുത്തു.

ഖഡക്വാസല പ്രദേശത്തെ ഒരു പോളിംഗ് സ്റ്റേഷനിലാണ് രൂപാലി എത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ആരതിയും വിളക്കുമായി അവര്‍ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പോളിങ് സ്റ്റേഷനിലെ ഇവിഎം മെഷീനില്‍ പൂജ നടത്തുകയായിരുന്നു. ഈ ചിത്രം പുറത്തു വന്നതിനു പിന്നാലെ രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആവശ്യമുന്നയിച്ചിരുന്നു. സിന്‍ഹഗഡ് റോഡ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.