CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 45 Seconds Ago
Breaking Now

ഉന്നത ബന്ധങ്ങളുടെ തെളിവായ നിര്‍ണായക മൊബൈല്‍ റമീസ് നശിപ്പിച്ചു ; ഫോണ്‍ ഇല്ലാതാക്കിയത് അന്വേഷണം തന്നിലേക്കെത്തുമെന്നുറപ്പായതോടെ

റമീസിനെ ചോദ്യം ചെയ്യാനായി മൂന്നു ദിവസം കൂടി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കാനാകുന്ന നിര്‍ണ്ണായക മൊബൈല്‍ ഫോണ്‍ പ്രതി റെമീസ് നശിപ്പിച്ചു. ദുബായില്‍ നിന്നെത്തിയ സ്വര്‍ണം തിരുവനന്തപുരം വിമാന്താവളത്തില്‍ കസ്റ്റംസ് പിടിച്ചെന്ന് അറിഞ്ഞ രാത്രിയാണ് റെമീസ് ഫോണ്‍ നശിപ്പിച്ചത്.

എന്നാല്‍ കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ വിളിച്ചിരുന്ന ഫോണ്‍ ഇയാള്‍ നശിപ്പിച്ചിട്ടുമില്ല. ഈ ഫോണും ലാപ്‌ടോപും ഉള്‍പ്പെടെ റെമീസിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. നശിപ്പിച്ചു കളഞ്ഞ ഫോണിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ റമീസ് തയ്യാറായിട്ടില്ല. ഉന്നത ബന്ധമുള്ള ആരെങ്കിലുമായി സംസാരിക്കാനാകും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

റമീസിനെ ചോദ്യം ചെയ്യാനായി മൂന്നു ദിവസം കൂടി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. അറസ്റ്റിലായ ആര്‍ക്കും റമീസിന്റെ ഈ നമ്പര്‍ അറിയില്ല. ഇതിനാല്‍ ഗൗരവകരമായ എന്തോ റമീസ് മറച്ചുവയ്ക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് എന്‍ഐഎ.




കൂടുതല്‍വാര്‍ത്തകള്‍.