CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 21 Seconds Ago
Breaking Now

യൂറോപ്പിന് തിരിച്ചടി; രണ്ടാംഘട്ട വ്യാപനം ആഞ്ഞടിക്കുന്നു; സ്‌പെയിന്‍ ലോക്ക്ഡൗണ്‍ തിരിച്ചെത്തിച്ചു; ഗ്രീസില്‍ കേസുകള്‍ ആശങ്കാജനകം; ജര്‍മ്മനിയില്‍ വൈറസ് ആക്ടീവാകുന്നു; ഏത് നിമിഷവും നിയന്ത്രണം വിടാമെന്ന് ഫ്രാന്‍സിന്റെ മുന്നറിയിപ്പ്

യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമായി മാറുമ്പോള്‍ കേസുകള്‍ പിടിച്ചുകെട്ടിയ യുകെയും എന്ത് ചെയ്യുമെന്നറിയാതെ തല പുകയ്ക്കുകയാണ്

രണ്ടാംഘട്ട കൊറോണാവൈറസ് വ്യാപനം യൂറോപ്പില്‍ തിരിച്ചടി തുടങ്ങി, ഇതോടെ സ്‌പെയിനില്‍ ലോക്ക്ഡൗണ്‍ തിരിച്ചെത്തി. ഗ്രീസില്‍ കേസുകള്‍ മൂന്ന് മാസത്തിനിടെയുള്ള ഉയര്‍ന്ന നിരക്കിലാണ്. ജര്‍മ്മനിയില്‍ രണ്ടാംഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ പ്രഖ്യാപിച്ചു. സാമൂഹിക അകല നിയമങ്ങള്‍ ആളുകള്‍ പാലിക്കാതെ വന്നതാണ് ഇതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി. 

ഏത് നിമിഷം വേണമെങ്കിലും നിയന്ത്രണം കൈവിട്ട് പോകുമെന്നതാണ് അവസ്ഥയെന്ന് ഫ്രാന്‍സിന്റെ മുതിര്‍ന്ന സയന്റിഫിക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഒരു സമയത്ത് 'യൂറോപ്പിലെ രോഗിയായിരുന്ന' ഇറ്റലി കേസുകള്‍ വര്‍ദ്ധിക്കാതെ പിടിച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ റോമിലെ സിവിറ്റാവെഷിയ പോര്‍ട്ടില്‍ രണ്ട് ക്രൂയിസ് കപ്പലുകള്‍ ക്വാറന്റൈനില്‍ തുടരുന്നതിന്റെ കൂടുതല്‍ അവസ്ഥകള്‍ വ്യക്തമായിട്ടില്ല. 

സ്‌പെയിനില്‍ ഒരാഴ്ച കൊണ്ട് 8500 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും അടച്ചിടേണ്ട അവസ്ഥയാണ്. മാഡ്രിഡിലെ നോര്‍ത്ത് മേഖലയിലുള്ള രണ്ട് പട്ടണങ്ങള്‍ കര്‍ശനമായ ലോക്ക്ഡൗണിലേക്ക് നീക്കി. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഫിന്‍ലാന്‍ഡ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഫ്രാന്‍സില്‍ കഴിഞ്ഞ ആഴ്ച 7000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റന്‍സീവ് കെയറില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ഏത് നിമിഷവും ഇത് കൈവിട്ട് പോകാമെന്ന് സയന്റിഫിക് കമ്മിറ്റി വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമായി മാറുമ്പോള്‍ കേസുകള്‍ പിടിച്ചുകെട്ടിയ യുകെയും എന്ത് ചെയ്യുമെന്നറിയാതെ തല പുകയ്ക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് യുകെയില്‍ രണ്ടാം ഘട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.