CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 37 Seconds Ago
Breaking Now

അബെര്‍ദീന്‍ ലോക്ക്ഡൗണില്‍; പ്രെസ്റ്റണ്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോക്ക്ഡൗണിലേക്ക് പതിക്കും? പബ്ബും, കഫെയും, റെസ്റ്റൊറന്റും അടച്ചുപൂട്ടി സ്റ്റര്‍ജന്‍; അഞ്ച് മൈലിന് അപ്പുറം സഞ്ചരിക്കുന്നതിന് വിലക്ക്

രാജ്യത്ത് ട്രാന്‍സ്മിഷന്‍ നിരക്കില്‍ പത്താം സ്ഥാനത്താണ് പ്രെസ്റ്റണ്‍

സിറ്റി ഓഫ് അബെര്‍ദീനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. പബ്ബുകള്‍, കഫെകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവ അടച്ചിടുന്നതിന് പുറമെ രണ്ട് ലക്ഷത്തോളം വരുന്ന ജനങ്ങളോട് വീടുകളില്‍ നിന്നും അഞ്ച് മൈലിന് അപ്പുറത്തേക്ക് സഞ്ചരിക്കേണ്ടെന്നുമാണ് നിര്‍ദ്ദേശം. പ്രാദേശിക മേഖലയില്‍ കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നതോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ വ്യക്തമാക്കി. 

കേവലം 54 ഇന്‍ഫെക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് അബെര്‍ദീനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അബെര്‍ദീനില്‍ സാമൂഹിക വ്യാപനം ഉള്ളതായി സംശയിക്കുന്നതിനാലാണ് കര്‍ശനമായ നിലപാടിലേക്ക് നീങ്ങുന്നതെന്നാണ് സ്റ്റര്‍ജന്റെ വാദം. പ്രദേശവാസികളോട് മറ്റുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ അധിക പോലീസ് ഓഫീസര്‍മാരെ തെരുവിലിറക്കും. ആളുകളെ കണ്ട്, ബോധവത്കരിച്ച് നിയമം അനുസരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പോലീസ് സ്‌കോട്ട്‌ലണ്ട് പറഞ്ഞു. 

ഇതിനിടെ ഇംഗ്ലണ്ടിലെ പ്രെസ്റ്റണില്‍ സ്ഥിതി കൈവിട്ട് പോകുന്നതായുള്ള ആശങ്കകളും പുറത്തുവരുന്നുണ്ട്. ഇത് പ്രകാരം ഈ മേഖല ഏത് സമയത്ത് വേണമെങ്കിലും ലോക്ക്ഡൗണിലേക്ക് വീഴാമെന്നതാണ് സ്ഥിതി. ദിവസങ്ങള്‍ക്കുള്ളില്‍ പ്രെസ്റ്റണില്‍ ലോക്ക്ഡൗണ്‍ വരുമെന്ന് ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികൃതരും വ്യക്തമാക്കി. ലങ്കാഷയറിലെ നഗരത്തില്‍ കൊവിഡ്-19 ഇന്‍ഫെക്ഷന്‍ റേറ്റ് ഒരാഴ്ച കൊണ്ടാണ് ഇരട്ടിയായി ഉയര്‍ന്നത്. ജൂലൈ 30ന് അവസാനിച്ച ആഴ്ചയില്‍ ഒരു ലക്ഷം പേരില്‍ 34 പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍, ഒരാഴ്ച മുന്‍പ് ഇത് കേവലം 13 ആയിരുന്നു. 

രാജ്യത്ത് ട്രാന്‍സ്മിഷന്‍ നിരക്കില്‍ പത്താം സ്ഥാനത്താണ് പ്രെസ്റ്റണ്‍. ജൂണ്‍ മധ്യത്തില്‍ ഏകദേശം 350 മേഖലകളില്‍ 50-ാം സ്ഥാനത്ത് നിന്നിരുന്ന ഇടത്ത് നിന്നാണ് ഈ മുന്നേറ്റം. ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ മേഖലയില്‍ വന്നുചേരുമെന്നതിനാല്‍ ഒരുങ്ങി ഇരിക്കാനാണ് പ്രെസ്റ്റണ്‍ നിവാസികളോട് ലങ്കാഷയറിന്റെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ശക്തി കരുണാനിധി മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.