CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 5 Seconds Ago
Breaking Now

കോവിഡ് ഉണ്ടോയെന്ന് തിരിച്ചറിയാന്‍ ഒന്നര മണിക്കൂര്‍ മതി ; പുതിയ ടെസ്റ്റുമായി ബ്രിട്ടന്‍

കോവിഡ് 19 വേഗത്തില്‍ കണ്ടെത്താനായി ഓണ്‍ദി സ്‌പോട്ട് സ്വാബ് ടെസ്റ്റുകള്‍ വ്യാപകമാക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

കോവിഡ് രോഗം നിര്‍ണയിക്കാന്‍ താമസിക്കുന്നത് പലപ്പോഴും ആശങ്കയാകുകയാണ്. പെട്ടെന്ന് പരിശോധനാ ഫലം ലഭുക്കുന്നത് വഴി രോഗമുള്ളവരെ നേരത്തെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സാധിക്കും. പരിശോധനാ ഫലം ലഭിക്കാന്‍ ഒരു ദിവസം വൈകുന്നത് ആശങ്കയായിരുന്നു. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് ബ്രിട്ടന്‍.

കോവിഡ് 19 വേഗത്തില്‍ കണ്ടെത്താനായി ഓണ്‍ദി സ്‌പോട്ട് സ്വാബ് ടെസ്റ്റുകള്‍ വ്യാപകമാക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. 90 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള പരിശോധന വഴി കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്താനാകും. സാധാരണ നിലയിലുള്ള ടെസ്റ്റുകളിലൂടെ ഫലം വൈകുന്നത് പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് പുതിയ നീക്കം. ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കുമാണ് ഈ പരിശോധന ആദ്യം നടത്തുക. കൈയില്‍ ഒതുങ്ങുന്ന ലാംപോര്‍ എന്നറിയപ്പെടുന്ന ഈ സ്വാബ് ടെസ്റ്റിനുള്ള ഉപകരണം ഉപയോഗിച്ച് ദിവസവും രണ്ടായിരത്തോളം പരിശോധനകള്‍ നടത്താനാകും. ഇതിനായി ലാബില്‍ പോകേണ്ടതില്ല. 

ഡിഎന്‍എ ഉപയോഗിച്ചുള്ള കോവിഡ് ടെസ്റ്റ് നടത്താനുള്ള മറ്റൊരു ഉപകരണവും ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവ ലണ്ടനിലെ ആശുപത്രികളില്‍ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് അയ്യായിരത്തോളം മെഷീനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് വരും മാസങ്ങളില്‍ ലക്ഷക്കണക്കിന് പരിശോധനകള്‍ നടത്താനാവും.

 




കൂടുതല്‍വാര്‍ത്തകള്‍.