CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 43 Minutes 45 Seconds Ago
Breaking Now

വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്ക ; ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിന്

ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നതിന് പിന്നാലെ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്.

വ്യാജപതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ് ചര്‍ച്ച നടത്തി. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ആന്റോ ജോസഫ് പറഞ്ഞു.

നേരത്തെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പില്‍ ചിത്രത്തിന്റെ ഒരുഭാഗം പുറത്തുവന്നിരുന്നു. ചിത്രം മാര്‍ച്ച് 12ന് തീയറ്ററില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. സ്റ്റുഡിയോകളില്‍ സൗണ്ട് മിക്‌സ് ചെയ്ത് കോപ്പി സൂക്ഷിച്ചിരിക്കുകയായിരുന്നു. റിലീസ് മാറ്റിയ വിവരം ടൊവിനോ തോമസായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്.

 

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.

 




കൂടുതല്‍വാര്‍ത്തകള്‍.