CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 46 Seconds Ago
Breaking Now

15 മുതല്‍ 44 വയസ്സ് വരെയുള്ള പ്രായവിഭാഗങ്ങളില്‍ കൊറോണ കൂടുന്നു; അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലെ കുതിപ്പ് ആശങ്കയാകുന്നു; ഏഴ് ആഴ്ചകള്‍ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് യുകെ; 100 കടന്ന് മരണവും; കൊറോണയെക്കാള്‍ കൂടുതല്‍ ആളെ കൊല്ലുന്നത് ഫ് ളൂവും, ന്യൂമോണിയയും?

ജൂണ്‍ 19 മുതല്‍ ജൂലൈ 31 വരെ ഇന്‍ഫ്‌ളുവെന്‍സ കൂടുതല്‍ മരണങ്ങള്‍ക്ക് ഇടയാക്കിയെന്ന് ഒഎന്‍എസ്

ഏഴ് ആഴ്ചകള്‍ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ കൊറോണാവൈറസ് കേസുകള്‍ രേഖപ്പെടുത്തി യുകെ. 1148 ഇന്‍ഫെക്ഷനുകളും, 102 പേരുടെ മരണവുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകെയിലെ ആകെ കേസുകളുടെ എണ്ണം 312,789 എത്തി. ആകെ മരണസംഖ്യ 46,628 ആയി. സര്‍ക്കാരിന്റെ ജോയിന്റ് ബയോസെക്യൂരിറ്റി സെന്റര്‍ സുരക്ഷിത പരിധിയായി കണക്കാക്കുന്ന കണക്കുകള്‍ മറികടന്നാണ് പുതിയ വളര്‍ച്ച.

ചൂടേറിയ കാലാവസ്ഥ വന്നതോടെ ആയിരങ്ങളാണ് ബീച്ചുകളിലും, പാര്‍ക്കുകളിലും സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ 65 വയസ്സില്‍ താഴെയുള്ള എല്ലാ പ്രായവിഭാഗത്തിലും പെട്ടവരില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് ഉയരുകയാണെന്ന് ഔദ്യോഗിക കണക്ക് സ്ഥിരീകരിക്കുന്നു. 15 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവരില്‍ ജൂലൈ 5 മുതല്‍ 35 ശതമാനം വര്‍ദ്ധനവാണ് നേരിട്ടിരിക്കുന്നത്. ബാറുകളും, റെസ്റ്റൊറന്റുകളും, സിനിമകളും ഉള്‍പ്പെടെയുള്ളവ തുറന്നിട്ട സൂപ്പര്‍ സാറ്റര്‍ഡേയ്ക്ക് തൊട്ടടുത്ത ദിവസമാണിത്. 

ഇതേ കാലയളവില്‍ ചെറിയ കുട്ടികളിലെ ഇന്‍ഫെക്ഷന്‍ നിരക്ക് 40 ശതമാനം വര്‍ദ്ധിച്ചതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നു. ഇതിനിടെ കൊവിഡ് 19 മരണങ്ങളുടെ മൂന്ന് വ്യത്യസ്ത കണക്കുകളാണ് അധികൃതര്‍ ഇനി പ്രസിദ്ധീകരിക്കുക. ഏത് കാരണം കൊണ്ട് മരിച്ചാലും കൊറോണാവൈറസ് പോസിറ്റീവായവരുടെ കണക്ക് ഉള്‍പ്പെടെയുള്ള വിവാദ ലിസ്റ്റ് ഉള്‍പ്പെടെയാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിടുക. തുടര്‍ച്ചയായ ഏഴ് ആഴ്ചകളില്‍ കൊറോണാവൈറസിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഫ് ളൂ, ന്യൂമോണിയ എന്നിവ കാരണം സംഭവിക്കുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് വ്യക്തമാക്കി. 

ജൂണ്‍ 19 മുതല്‍ ജൂലൈ 31 വരെ ഇന്‍ഫ്‌ളുവെന്‍സ കൂടുതല്‍ മരണങ്ങള്‍ക്ക് ഇടയാക്കിയെന്ന് ഒഎന്‍എസ് പറയുന്നു. ഏഴ് ആഴ്ച കാലയളവില്‍ 6626 ബ്രിട്ടീഷുകാര്‍ ഫ് ളൂ, ന്യൂമോണിയ എന്നിവ മൂലം മരിച്ചു. 2992 പേരാണ് ഈ സമയത്ത് കൊറോണാവൈറസ് ബാധിച്ച് മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.