CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 51 Minutes 9 Seconds Ago
Breaking Now

നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും ; ഈ ഘട്ടവും മറികടക്കും, സഞ്ജയ് ദത്തിനോട് യുവരാജ്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത് വലിയ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇപ്പോഴിതാ  നടന്‍  എത്രയും വേ?ഗം രോ?ഗമുക്തനായി തിരികെ വരാന്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്.നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും എന്ന് യുവരാജ് സഞ്ജയ് ദത്തിനോട് പറഞ്ഞു.

നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ കരുത്തനാണ്… ഈ ഘട്ടവും മറികടക്കും.

വേഗം രോഗമുക്തനായെത്താന്‍ പ്രാര്‍ഥനകളും ആശംസകളും' യുവരാജ് ട്വീറ്റ് ചെയ്തു. ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും സഞ്ജയ് ആരാധകരുമായി പങ്കുവെച്ചിരുന്നു.

സഡക് 2 ആണ് സഞ്ജയ് ദത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത്. കെജിഎഫ് 2 ആണ് സഞ്ജയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. സഞ്ജയുടെ ജന്മദിനത്തില്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.