CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 50 Seconds Ago
Breaking Now

മാസ്‌ക് അണിയാത്തവര്‍ക്ക് 100 പൗണ്ടല്ല, 3200 പൗണ്ട് ഫൈന്‍; നിയമലംഘകര്‍ക്കെതിരെ വടിയെടുത്ത് ബോറിസ്; അനധികൃത പാര്‍ട്ടിക്ക് 10,000 പൗണ്ട്; നോര്‍ത്താംപ്ടണില്‍ സാന്‍ഡ്‌വിച്ച് ഫാക്ടറിയില്‍ 300 ജോലിക്കാര്‍ കൊവിഡ് പോസിറ്റീവ്; നഗരം ലോക്ക്ഡൗണിലേക്ക്?

30 പേര്‍ വരെ പങ്കെടുക്കുന്ന വിവാഹ റിസപ്ഷനുകള്‍ക്കും, സാമൂഹകി അകലം പാലിച്ചുള്ള ഇന്‍ഡോര്‍ പരിപാടികള്‍ക്കും പച്ചക്കൊടി

മാസ്‌ക് ധരിക്കുന്നത് അനാവശ്യമായി കരുതുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് പ്രധാനമന്ത്രി. നിയമലംഘനം തുടര്‍ന്നാല്‍ ഫൈന്‍ 3200 പൗണ്ട് വരെ ഉയര്‍ത്താന്‍ ബോറിസ് ജോണ്‍സണ്‍ അനുമതി നല്‍കി. ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മുഖം മറയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിലവില്‍ 100 പൗണ്ടാണ് പിഴ, പതിനാല് ദിവസത്തിനകം അടച്ചാല്‍ ഇത് 50 പൗണ്ടായി കുറയും. 

എന്നാല്‍ രണ്ടാം തവണ മാസ്‌കില്ലാതെ പിടിച്ചാല്‍ പിഴ 200 പൗണ്ടാകും, ഓരോ തവണ കുറ്റം ആവര്‍ത്തിക്കുന്ന മുറയ്ക്ക് ഇത് ഇരട്ടിച്ച് കൊണ്ടേയിരിക്കും, പരമാവധി 3200 പൗണ്ട് വരെ ഇത് എത്തും. കൊറോണാവൈറസ് രണ്ടാം ഘട്ടവ്യാപനം തടയാന്‍ കര്‍ശനമായ നിയമങ്ങളാണ് അധികൃതര്‍ നടപ്പാക്കുന്നത്. അനധികൃത പാര്‍ട്ടികള്‍ സംഘടിപ്പിച്ചാല്‍ 10,000 പൗണ്ട് വരെയാണ് പിഴ. 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന കൂടിച്ചേരല്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഈ പിഴ ഒടുക്കേണ്ടി വരും. 

ബ്യൂട്ടി സലൂണും, സ്പായും, ബാര്‍ബര്‍മാര്‍ക്ക് മറ്റ് സേവനങ്ങളിലേക്ക് കടക്കാനും അനുമതി നല്‍കിയ പ്രധാനമന്ത്രി 30 പേര്‍ വരെ പങ്കെടുക്കുന്ന വിവാഹ റിസപ്ഷനുകള്‍ക്കും, സാമൂഹകി അകലം പാലിച്ചുള്ള ഇന്‍ഡോര്‍ പരിപാടികള്‍ക്കും പച്ചക്കൊടി വീശിയിട്ടുണ്ട്. ഇതിനിടെ നോര്‍ത്താംപ്ടണില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ ഭീതി പടര്‍ത്തി അവിടെ പ്രവര്‍ത്തിക്കുന്ന സാന്‍ഡ്‌വിച്ച് ഫാക്ടറിയില്‍ കൊവിഡ് ബാധ പടര്‍ന്നുപിടിച്ചു. എം&എസില്‍ സപ്ലൈ ചെയ്യുന്ന മൗള്‍ട്ടണ്‍ പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍കോര്‍ ഫുഡ് ഫെസിലിറ്റിയിലാണ് 292 ജീവനക്കാര്‍ പോസിറ്റീവായി കണ്ടെത്തിയത്. ഇവരെല്ലാം സെല്‍ഫ് ഐസൊലേഷനിലാണ്. 

79 പേരെ എന്‍എച്ച്എസ് പരിശോധനയില്‍ പോസിറ്റീവായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഗ്രീന്‍കോര്‍ നടത്തിയ സ്വാബ് ടെസ്റ്റിലാണ് 213 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സാന്‍ഡ്‌വിച്ച് നിര്‍മ്മാതാക്കളാണ് ഈ സ്ഥാപനം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വാച്ച്‌ലിസ്റ്റില്‍ പെട്ട 29 സ്ഥലങ്ങളില്‍ ഒന്നാണ് നോര്‍ത്താംപ്ടണ്‍. മേഖലയില്‍ ഇതുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.