CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 6 Seconds Ago
Breaking Now

പടിവാതിലില്‍ പൊന്നോണവുമായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് എന്ന മഹാ വിപത്ത് മൂലം ആഘോഷ പരിപാടികള്‍ ഒഴിവാക്കേണ്ടിവന്ന ഈ വേളയില്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ പൊന്നോണ ദിനത്തില്‍ സമാജാംഗങ്ങളുടെ പടിവാതിലില്‍ അടപ്രഥമനുള്‍പ്പെടുന്ന ഓണ സമ്മാനവുമായെത്തി.

കോവിഡ് നിയമങ്ങള്‍ പാലിച്ച് കൊണ്ട് നടത്തിയ ഈ ഉദ്യമത്തില്‍

പ്രസിഡന്റ് റെമി ജോസഫ്

സെക്രട്ടറി ഉല്ലാസ് ശങ്കരന്‍

ട്രഷറര്‍ ജെയ്‌മോന്‍ സ്റ്റീഫന്‍

വൈസ് പ്രസിഡന്റ് ലീന ലാലിച്ചന്‍

ജോയിന്‍ സെക്രട്ടറി ബോബി അഗസ്തിന്‍

വിമന്‍സ് റെപ്പ് ജോളി വിന്‍സന്റ്

മറ്റ് കമ്മറ്റി അംഗങ്ങളായ

സതീഷ് സ്‌കറിയ

ജിന്നി ചാക്കോ 

ഷിനു സിറിയക്ക് 

ജോയി ചാക്കോ 

ചിക്കു ജോര്‍ജ്

അപര്‍ണ ലാല്‍

അനോജ് ചെറിയാന്‍

ലൂസിസ് സജി

സമാജ അംഗങ്ങളായ 

ഷീല വിവേകാനന്ദ്

സുനില്‍ ലാല്‍

നൈസണ്‍ ജോസഫ്

ലൂക്കോസ് മാത്യു

ലാലിച്ചന്‍

വിന്‍സെന്റ് മത്തായി

റോബിന്‍ ജോസഫ്

തുടങ്ങിയവരുടെ നിസ്ഥാര്‍ത്ഥ സഹകരണത്താല്‍ ഈ ഉദ്യമം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. യുകെയിലെ മറ്റ് അസോസിയേഷനുകളില്‍ നിന്നും എക്കാലവും വ്യത്യസ്ഥതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ളഡിഎംഎ കോവിഡ് കാലഘട്ടത്തില്‍ നടത്തിയ സൗജന്യ അരിവിതരണവും സമാജത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ നടത്തിയ സൗജന്യ അരിവിതരണവും സമാജത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ നടത്തിയ മത്സ്യമുള്‍പ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വിതരണവും സമാജാംഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി.

കൂടാതെ ലോക്ക്ഡൗണ്‍ കാലയളവില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വേളയില്‍ കൂട്ടിനുള്ളിലെ കുടുംബ വിശേഷം എന്ന മീഡിയ കൂട്ടായ്മയിലൂടെ കുടുംബാംഗങ്ങളുടെ കഴിവുകളെല്ലാം നേരമ്പോക്കുകളേയും പരസ്പരം പരിചയപ്പെടുത്തുവാന്‍ അസോസിയേഷന് സാധിച്ചു.

പ്രശംസാവഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിസ്വാര്‍ത്ഥമായി സഹകരിച്ച എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കകും പ്രസിഡന്റ് റെമി ജോസഫ് നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.