CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 20 Seconds Ago
Breaking Now

'7 ബീറ്റ്സ് സംഗീതോത്സവം & ചാരിറ്റി ഇവന്റ്, പത്താം വാര്‍ഷികം ഫെബ്രുവരി 27 നു ബെഡ്‌ഫോര്‍ഡില്‍; ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ മലയാളി അസ്സോസ്സിയേഷന്‍ ആതിഥേയത്വം വഹിക്കും

ബെഡ്‌ഫോര്‍ഡ് : യു കെ യില്‍ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, മലയാളികളുടെ ഹൃദയ വേദിയില്‍ ഇടംപിടിച്ച 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവത്തിനു,ബെഡ്‌ഫോര്‍ഡില്‍ അരങ്ങൊരുങ്ങുന്നു. 2017 ല്‍ കെറ്ററിങ്ങില്‍ നാന്ദി കുറിച്ച സംഗീതോത്സവം വിവിധ നഗരങ്ങളിലായി ആഘോഷിച്ച ശേഷം മലയാളി കുടിയേറ്റ മേഖലകളിലെ സാംസ്‌ക്കാരിക കേന്ദ്രവും , വ്യവസായ നഗരിയുമായ ബെഡ്‌ഫോര്‍ഡില്‍ സംഗീതോത്സവത്തിന്റെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കും. 2027 ഫെബ്രുവരി 27 നു ശനിയാഴ്ച്ച ബെഡ്‌ഫോര്‍ഡ് നഗരിയുടെ ഹൃദയഹാരിയില്‍ നടത്തപ്പെടുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 10 & ചാരിറ്റി ഈവന്റിന് ഈ വര്‍ഷം അണിയറ ഒരുക്കുക ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ്. 2027 ഫെ 27 നു ശനിയാഴ്ച്ച 2 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.

 

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിക്കുകയും, മലയാള കവിതകളില്‍ ആധുനികത, സാമൂഹികബോധം, ഹൃദയസ്പര്‍ശിയായ സംഗീതഭാവങ്ങള്‍, പ്രകൃതിയോടുള്ള മമത എന്നിവ പകര്‍ന്നു നല്‍കിയ അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ തെളിഞ്ഞ 'മഹത്വം' മാത്രമാണ്. ഓ എന്‍ വി സാറിന്റെ മധുരിക്കും ഓര്‍മ്മകളുമായി, സംഗീതോത്സവ വേദിയില്‍ ഒരുക്കുന്ന സംഗീതാര്‍ച്ചനയിലൂടെ, മഹാകവിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനും, നവ പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതിനും, ജീവകാരുണ്യനിധി സ്വരൂപണത്തിനുമാണ് 7 ബീറ്റ്സ് സംഗീതോത്സവം സമര്‍പ്പിക്കുക. 

 

കലാസ്വാദകര്‍ക്കു സൗജന്യമായി പ്രവേശനവും, പാര്‍ക്കിങ്ങും ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം, അതിന്റെ പത്താം വാര്‍ഷീക നിറവില്‍ അതിസമ്പന്നമായ കലാവിരുന്നാവും കലാസദസ്സിന് സമ്മാനിക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിലൂടെ സ്വരൂപിക്കുന്ന സഹായ നിധികൊണ്ട് കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി കേരളത്തിലെ നിരവധി നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.

 

കലയുടെ വര്‍ണ്ണ വസന്തം വിടരുന്ന സംഗീത വിരുന്നും, കലാസ്വാദകരുടെ വന്‍ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ നെഞ്ചിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 10 -ന്റെ വാര്‍ഷീക ആഘോഷപെരുമയുടെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

Sunnymon Mathai: 07727993229

Jomon Mammoottil: 07930431445

Manoj Thomas: 07846475589

Appachan Kannanchira: 07737956977

Vishnu P.R -07587 938285

Dr Sivakumar-

07474 269097

 

Venue: The Addison Centre, Kempston, Bedford, MK42 8PN

 

 

Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.