
















ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ടോണ്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് തീം ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് വേഷങ്ങളിലും മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങളുടെ പശ്ചാത്തലത്തിലും പകര്‍ത്തുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് ക്ഷണിക്കുന്നത്.
ക്രിസ്മസ് ആഘോഷങ്ങളുടെ സന്തോഷവും കുടുംബങ്ങളുടെ ഒത്തൊരുമയും സര്‍ഗാത്മകതയും പങ്കുവയ്ക്കുന്നതിനുള്ള വേദിയെന്ന നിലയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ ഫുഡ് വൗച്ചറുകളാണ് സമ്മാനമായി നല്‍കുക.
ക്രിസ്മസ് വേഷങ്ങള്‍ അണിഞ്ഞും വീടുകള്‍ ക്രിസ്മസ് അലങ്കാരങ്ങളാല്‍ മനോഹരമാക്കിയും ചിത്രങ്ങള്‍ പകര്‍ത്തി മത്സരത്തില്‍ പങ്കുചേരണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക
ലിനു പി വര്‍ഗീസ് 44755739049
അരുണ്‍ ധനപാലന്‍ 447818990712