CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 42 Seconds Ago
Breaking Now

ബ്രിസ്‌റേറാള്‍ മലയാളി അസോസിയേഷന്‍ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ വിര്‍ച്ച്വല്‍ ഓണാഘോഷം സെപ്റ്റംബര്‍ 19 ന് ശനിയാഴ്ച

ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കലാസന്ധ്യയാണ് സെപ്റ്റംബര്‍ 19 ന് ബ്രിസ്‌ക്ക അണിയിച്ചൊരുക്കുന്നത്

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ വിര്‍ച്ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതിന്റെ സാഹചര്യത്തിലാണ് ബ്രിസ്‌ക്കയുടെ നേതൃത്വം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ഓണാഘോഷങ്ങളുടെ തുടക്കമായി തിരുവോണനാളില്‍ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ അംഗ അസോസിയേഷനുകളിലെ കമ്മററിയംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാവേലി മന്നനെ വരവേല്‍ക്കുന്ന ഒരു ഹൃസ്വ വീഡിയോയും ബ്രിസ്‌ക്ക പുറത്തിറക്കിയിട്ടുണ്ട്

     ബ്രിസ്‌ക്കയുടെ അംഗ അസോസിയേഷനുകളിലെ കലാകാരന്‍മാരുടെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കലാസന്ധ്യയാണ് സെപ്റ്റംബര്‍ 19 ന് ബ്രിസ്‌ക്ക അണിയിച്ചൊരുക്കുന്നത്. ബ്രിസ്‌റേറാളിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നല്ലനിമിഷത്തിലെക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.