Breaking Now

ലെസ്റ്ററില്‍ എട്ടു നോമ്പ് തിരുനാള്‍ ഭക്തി ആദരപൂര്‍വം ആഘോഷിച്ചു

സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററില്‍ ഭക്തി ആദരപൂര്‍വം ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകുന്നേരം മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയും, നൊവേനയും നടത്തുകയുണ്ടായി. ഓരോ ദിവസങ്ങളിലും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം കുര്‍ബാനയില്‍ ഓഡിയോയിലൂടെ നടത്തുകയുണ്ടായി. സമാപന ദിവസമായ 8 തിയതി സുപ്രിം കോടതി ജഡ്ജ് ആയി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് ശ്രി കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. തടസങ്ങളെല്ലാം മാറ്റി ഭക്ത്യാദരം ചടങ്ങുകള്‍ എല്ലാം നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇടവക സമൂഹം. 

 

ഇടവക വികാരി & മിഷന്‍ ഡയറക്ടര്‍ 

മോണ്‍സിഞ്ഞോര്‍ ഫാദര്‍ ജോര്‍ജ്ജ് തോമസ് ചേലക്കല്‍

St.Alphonsa Mission

Greencoat Road

Leicester

Leicestershire

LE3 6NZ

United Kingdom

Email:  keralacatholicsleicester@gmail.com  

Phone: (0116) 287 5232

http://www.stalphonsaleicester.org.uk/

 




കൂടുതല്‍വാര്‍ത്തകള്‍.