CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 33 Minutes 1 Seconds Ago
Breaking Now

കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണം പുനഃരാരംഭിക്കുന്നു

ബ്രിട്ടനില്‍ നിര്‍ത്തിവച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു.

കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണം പുനഃരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അസ്ട്രസെനേക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് പുനഃരാംരഭിക്കുക.ബ്രിട്ടനില്‍ നിര്‍ത്തിവച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.