CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 16 Seconds Ago
Breaking Now

രണ്ടാമതൊരു വീട് വാങ്ങുന്നത് ബുദ്ധിയാണോ? രണ്ട് വര്‍ഷത്തിനിടെ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ഉടമകള്‍ക്ക് കൗണ്‍സിലുകള്‍ ചുമത്തുന്ന 100% പ്രീമിയം ടാക്‌സ് തിരിച്ചടി

ആരും താമസിക്കാത്ത, ഉടമയുടെ പ്രധാന താമസസ്ഥലം അല്ലാത്ത വീടുകളാണ് സെക്കന്‍ഡ് ഹോമുകളുടെ പട്ടികയില്‍ വരുന്നത്

ഇംഗ്ലണ്ടില്‍ രണ്ടാമത്തെ വീടുകള്‍ കൈപൊള്ളുന്ന ഇടപാടാണ്. 100% കൗണ്‍സില്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഈ ഇരട്ട നികുതിയുടെ പേരില്‍ രണ്ടാമത്തെ വീടുകള്‍ വിറ്റൊഴിയുന്ന തിരക്കിലാണ് ആളുകള്‍. ഇതുവഴി കൗണ്‍സിലുകള്‍ക്ക് ലഭിക്കേണ്ട ടാക്‌സും നഷ്ടമാകുന്നു. 

കഴിഞ്ഞ വര്‍ഷം സെക്കന്‍ഡ് ഹോമുകളുടെ കണക്കില്‍ 7478 എണ്ണമാണ് കുറവ് വന്നത്. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് കണക്കുകളാണ് ഇത് സ്ഥിരീകരിച്ചത്. 2024 മുതല്‍ സെക്കന്‍ഡ് ഹോമുകളായി കണക്കാക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ ഇരുപതിനായിരത്തോളം കുറവ് വന്നതായി ഇതില്‍ നിന്നും വ്യക്തമാകുന്നു. 

സെക്കന്‍ഡ് ഹോംസ് പ്രീമിയം നിലവില്‍ വന്നതാണ് ഇതിന് കാരണമെന്നാണ് ചില കൗണ്‍സിലുകള്‍ സമ്മതിക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ രണ്ടാമത്തെ വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയായി വര്‍ദ്ധിച്ചിരുന്നു. സാധാരണ നിരക്കിന്റെ 200 ശതമാനം വരെ സെക്കന്‍ഡ് ഹോമുകളുടെ കൗണ്‍സില്‍ ടാക്‌സ് പ്രീമിയം ഉയര്‍ത്താന്‍ ഗവണ്‍മെന്റ് കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കിയതാണ് തിരിച്ചടിയായത്. 

വെയില്‍സില്‍ കൗണ്‍സിലുകള്‍ക്ക് 400% വരെ ചാര്‍ജ്ജ് ചുമത്താം. ആരും താമസിക്കാത്ത, ഉടമയുടെ പ്രധാന താമസസ്ഥലം അല്ലാത്ത വീടുകളാണ് സെക്കന്‍ഡ് ഹോമുകളുടെ പട്ടികയില്‍ വരുന്നത്. ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടിയില്‍ കൗണ്‍സില്‍ ടാക്‌സ് ശരാശരി 2392 പൗണ്ടാകുമ്പോള്‍, സെക്കന്‍ഡ് ഹോമുകള്‍ക്ക് ഇത് 4787 പൗണ്ടാണ്. ഈ ചെലവാണ് വീടുകള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.