രാജ്യത്തിന്റെ പല ഭാഗത്തും ക്രിസ്മസ് ആഘോഷങ്ങള്‍ സാധാരണ രീതിയില്‍ നടക്കില്ലെന്ന് ഉറപ്പായി. ഫെസ്റ്റീവ് ലൈറ്റ് സ്വിച്ചിംഗ് ഓണ്‍ പരിപാടികള്‍ നിരവധി ഇടങ്ങളില്‍ റദ്ദാക്കിയതോടെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നത്. കൊറോണാവൈറസ് ആശങ്കകള്‍ മൂലമാണ് ഈ പരിപാടികള്‍ റദ്ദാക്കുന്നതെന്നാണ് വിവരം. ആഘോഷ സീസണ്‍ കൊവിഡ്-19 പ്രതിസന്ധിക്ക് ഇടയില്‍ വരുന്നതിനാല്‍ കാര്യമായ മാറ്റങ്ങള്‍ നേരിടേണ്ടി വരും.
നിരവധി കൗണ്‍സിലുകള്‍ തങ്ങളുടെ വാര്‍ഷിക ലൈറ്റ് ഷോകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. സ്‌കോട്ട്‌ലണ്ടിലെ കൗണ്‍സിലുകളും ഈ വര്‍ഷത്തെ സ്വിച്ച് ഓണ്‍ പരിപാടികള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ലോതിയാന്‍, നോര്‍ത്ത് & സൗത്ത് ലങ്കാഷയര്‍, പെര്‍ത്ത് & കിന്റോസ്, സൗത്ത് എയ്ഷയര്‍, റെന്‍ഫ്രൂഷയര്‍, ഹൈലാന്‍ഡ് കൗണ്‍സില്‍ മേഖലകളിലുമാണ് പരിപാടികള്‍ റദ്ദാക്കിയിട്ടുള്ളത്. ലൈറ്റ് ഈവന്റുകള്‍ പുറമെ വൈറസ് ബാധയെ ഭയന്ന് എഡിന്‍ബര്‍ഗ് ക്രിസ്മസ് മാര്‍ക്കറ്റും തോത് കുറയ്ക്കും.
വന്‍തോതില്‍ ആളുകള്‍ എത്തുന്നത് വൈറസ് പടരാന്‍ ഇടയാക്കുമെന്ന് റദ്ദാക്കലുകളെക്കുറിച്ച് ഈസ്റ്റ് ലോതിയാന്‍ കൗണ്‍സില്‍ നേതാവ് വില്ലി ഇന്നെസ് പറഞ്ഞു. ആളുകള്‍ വീടുകള്‍ക്ക് അകത്ത് അധികമായി ഒത്തുകൂടിയാലും പൊതുജനങ്ങള്‍ക്ക് അനാരോഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍ത്ത് & കിന്റോസ് കൗണ്‍സില്‍ വിളക്കുകള്‍ തെളിയിക്കുമെങ്കിലും ആളുകള്‍ ഒത്തുചേരുന്ന പരിപാടി ഒഴിവാക്കി.
ലണ്ടനില്‍ ക്രിസ്മസ് ലൈറ്റുകള്‍ സംബന്ധിച്ച് ഇതുവരെ യാതൊരു പ്രഖ്യാപനവും എത്തിയിട്ടില്ല. നിലവിലെ ആരോഗ്യ പ്രശ്‌നങ്ങളും, യാത്രാ വിലക്കുകളും പഗിണിച്ച് ഹൈഡ് പാര്‍ക്കിലെ വണ്ടന്‍ലാന്‍ഡ് പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. എന്തായാലും ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ പതിവ് രീതിയില്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വീടുകളില്‍ കുടുംബത്തോടൊത്ത് ആഘോഷിക്കുന്ന തരത്തിലേക്കാണ് കൊവിഡ്-19 പ്രതിസന്ധി അവസ്ഥ എത്തിച്ചിരിക്കുന്നത്.