CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 8 Seconds Ago
Breaking Now

ആശ്വസിക്കാം; രണ്ടാംഘട്ട വ്യാപനം ഒന്നാം ഘട്ടം പോലെ ദുരിതം സമ്മാനിക്കില്ല; കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കും, ലോക്കല്‍ ലോക്ക്ഡൗണും, പുതിയ ചികിത്സകളും നിയന്ത്രിക്കും; ഫ് ളൂ ഷോട്ട് എടുത്താല്‍ അപകടം കുറയ്ക്കാമെന്ന് വിദഗ്ധര്‍

ഇന്‍ഫ്‌ളുവെന്‍സ പടര്‍ന്നുപിടിക്കുന്നത് പുതിയ കൊറോണാവൈറസിന്റെ വ്യാപനത്തെ സഹായിക്കുമെന്നാണ് മറ്റൊരു യൂറോപ്യന്‍ പഠനം നല്‍കുന്ന സൂചന

യുകെയിലേക്ക് ശൈത്യകാലം എത്തിച്ചേരുകയാണ്. ഇതോടൊപ്പം എത്തുന്ന ഫ് ളൂ സീസണില്‍ കൊറോണാവൈറസ് വ്യാപനം കുതിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്. എന്നാല്‍ ഈ അവസ്ഥയുടെ പ്രത്യാഘാതം ഏത് വിധത്തിലാകുമെന്ന കാര്യത്തില്‍ പല ആശങ്കളും നിലനില്‍ക്കുന്നുണ്ട്. ഇതിന് ഉത്തരവുമായി ഒടുവില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബ്രിട്ടനില്‍ രണ്ടാംഘട്ട കൊവിഡ്-19 വ്യാപനം ഉണ്ടായാലും ഇത് ആദ്യത്തേത് പോലെ മോശമാകില്ലെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 

വൈറസിനെ പിടിച്ചുനിര്‍ത്താനുള്ള നടപടിക്രമങ്ങളും, ചികിത്സാരീതികളും മെച്ചപ്പെട്ടതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ലോക്കല്‍ ലോക്ക്ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികള്‍, മെഡിക്കല്‍ കണ്ടെത്തലുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് മരണനിരക്കും, കേസുകളുടെ എണ്ണവും പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്. അടുത്ത സ്പ്രിംഗ് സീസണോടെ വാക്‌സിനുകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയും വാനോളമുണ്ട്. 

അതേസമയം ഇക്കുറി ഫ് ളൂ സീസണ്‍ മുന്‍ വര്‍ഷങ്ങളിലേക്ക് പോലെ ശക്തമാകില്ലെന്നാണ് സൂചന. ഫ് ളൂവും, കൊറോണയും ഒരുമിച്ച് നിന്നാല്‍ എന്‍എച്ച്എസിന്റെ ശൈത്യകാലം ദുരന്തമാകുമെന്നാണ് മന്ത്രിമാരുടെ ആശങ്ക. മഹാമാരി മൂലമുള്ള ശുചീകരണ രീതികളും, സാമൂഗഹിക അകലവും ഫ് ളൂ നിരക്കിനെയും പിടിച്ച് നിര്‍ത്തുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നതും, പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുന്നതും ഗുണം ചെയ്യും. 

ഇതിനിടെ ഇന്‍ഫ്‌ളുവെന്‍സ പടര്‍ന്നുപിടിക്കുന്നത് പുതിയ കൊറോണാവൈറസിന്റെ വ്യാപനത്തെ സഹായിക്കുമെന്നാണ് മറ്റൊരു യൂറോപ്യന്‍ പഠനം നല്‍കുന്ന സൂചന. ഫ് ളൂവിന് എതിരായ വാക്‌സിന്‍ ഇന്‍ഫ്‌ളുവെന്‍സയെ മാത്രമല്ല കൊറോണയെയും തടഞ്ഞുനിര്‍ത്തുമെന്നാണ് ഇവരുടെ വാദം. ഫ് ളൂ വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമാക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് പ്രാവര്‍ത്തികമാകാറില്ല. 




കൂടുതല്‍വാര്‍ത്തകള്‍.