CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 1 Seconds Ago
Breaking Now

പരിചയമുള്ളവരെ കണ്ടാല്‍ മിണ്ടാതെ പൊയ്‌ക്കൊള്ളണം; ആറ് പേരുടെ നിയമം കര്‍ശനമാക്കാന്‍ പ്രീതി പട്ടേല്‍; രണ്ട് കുടുംബങ്ങള്‍ അബദ്ധത്തില്‍ സംസാരിക്കുന്നത് പോലും നിയമവിരുദ്ധം; നിയമം തെറ്റിക്കുന്ന അയല്‍ക്കാരെയും പാഠം പഠിപ്പിക്കും?

ആറ് പേരില്‍ കൂടുതല്‍ ഒരുമിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കുള്ളത്. നിയമം തെറ്റിച്ചാല്‍ ആയിരങ്ങള്‍ ഫൈന്‍ ഈടാക്കാനും വ്യവസ്ഥയുണ്ട്

വഴിയില്‍ പരിചയമുള്ള കുടുംബത്തെ കണ്ടുമുട്ടിയാല്‍ സംസാരിച്ച് അല്‍പ്പനേരം നില്‍ക്കുന്നത് സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാകും, ശിക്ഷയും കിട്ടും. പറയുന്നത് ഹോം സെക്രട്ടറി പ്രീതി പട്ടേലാണ്. വഴിയില്‍ വെച്ച് രണ്ട് കുടുംബങ്ങള്‍ കണ്ടുമുട്ടിയാല്‍ ഇത് ആറ് പേരുടെ നിയമത്തെ തെറ്റിക്കുന്നതാകുമെന്നാണ് പ്രീതി പട്ടേലിന്റെ മുന്നറിയിപ്പ്. 

പുതിയ നിയമം തെറ്റിച്ചാല്‍ സ്വന്തം അയല്‍ക്കാരെ പോലും തിരുത്തുമെന്നും ഹോം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അര ഡസനില്‍ കൂടുതല്‍ ആളുകള്‍ കണ്ടുമുട്ടുകയും, സംസാരിക്കുകയും ചെയ്യുന്നത് അബദ്ധത്തില്‍ ആണെങ്കിലും സമ്പര്‍ക്കത്തിന്റെ നിഴലില്‍ വരുമെന്നാണ് ഹോം സെക്രട്ടറി വ്യക്തമാക്കുന്നത്. അഭിഭാഷകര്‍ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും പിന്തുണയ്ക്കുന്ന നിലപാടാണ് നം.10 പങ്കുവെച്ചത്. 

'പോലീസിന് ആവശ്യമെങ്കില്‍ അവരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടാം', ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. വൈറസിന് കാരണമാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രീതി പട്ടേല്‍ ആവര്‍ത്തിക്കുന്നത്. അതേസമയം കര്‍ശനമായ വിലക്കുകള്‍ ഏത് വിധത്തിലാണ് നടപ്പാക്കുകയെന്ന വിഷയത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് പരാതിപ്പെട്ടു. കൃത്യമായ നിബന്ധനകള്‍ അറിയിക്കാത്തതിനാല്‍ പൊതുജന രോഷവും ഉയരുന്നുണ്ട്. 

ആറ് പേരില്‍ കൂടുതല്‍ ഒരുമിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കുള്ളത്. നിയമം തെറ്റിച്ചാല്‍ ആയിരങ്ങള്‍ ഫൈന്‍ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആളുകള്‍ ഒരുമിച്ച് കൂടുന്നതാണ് സമ്പര്‍ക്കമായി കരുതുന്നതെന്ന് പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങ് വെയ്ക്കുന്ന നിബന്ധനകളില്‍ പോലീസും, എംപിമാരും ആശങ്ക പ്രകടിപ്പിച്ചു. പോലീസിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജനങ്ങള്‍ സ്വയം നിയമം പാലിക്കുകയാണ് മാര്‍ഗ്ഗമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.