CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 43 Minutes 28 Seconds Ago
Breaking Now

മലയാളി നഴ്‌സുമാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എന്‍എച്ച്എസ് ഡയറക്ടറും സംഘവും ; 30 ഓളം നഴ്‌സുമാര്‍ക്ക് ലഭിച്ചത് ഹൃദ്യമായ സ്വീകരണം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അമ്പതോളം മലയാളി നഴ്‌സുമാരാണ് കേരളത്തില്‍ നിന്ന് മാത്രം ബ്രിട്ടനില്‍ ജോലിക്കായി എത്തിയത്.

ആരോഗ്യരംഗത്ത് സേവനത്തിനായി കേരളത്തില്‍ നിന്നെത്തിയ നഴ്‌സുമാരുടെ സംഘത്തെ എന്‍എച്ച്എസ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കായി കേരളത്തില്‍ നിന്നും എന്‍വെര്‍ട്ടിസ് കണ്‍സള്‍ട്ടന്‍സി വഴിയെത്തിയ 30 മലയാളി നഴ്‌സുമാരുടെ സംഘത്തെയാണ് ഹീത്രു വിമാനത്താവളത്തില്‍ എന്‍എച്ച്എസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്വീകരിച്ചത്.

എന്‍എച്ച്എസ് അധികൃതര്‍ക്ക് നഴ്‌സുമാരുടെ സംഘം ചുണ്ടന്‍ വളത്തിന്റെ ചെറു രൂപവും കേരളത്തിന്റെ തനതായ സ്‌പൈസ് കിറ്റും സമ്മാനിച്ച് നന്ദി അറിയിച്ചു.

എന്‍എച്ച്എസ്പി ചീഫ് ഓഫറേറ്റിങ്ങ് ഓഫീസര്‍ ഡാന്‍ ഹിന്‍സ്ലി, എന്‍എച്ച്എസ്പി ചീഫ് നഴ്‌സ് ജൂലിയറ്റ് കോസ്‌ഗ്രോവ്, എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ഡങ്കണ്‍ ബര്‍ട്ടണ്‍ എന്നിവരാണ് നഴ്‌സുമാരുടെ സംഘത്തെ സ്വീകരിക്കാന്‍ എത്തിയത്.

എന്‍എച്ച്എസിലെ നഴ്‌സുമാരുടേയും ജൂനിയര്‍ ഡോക്ടര്‍മാരുടേയും ക്ഷാമം പരിഹരിക്കാന്‍ റിക്രൂട്ട്‌മെന്റിനായി 28 ില്യണ്‍ പൗണ്ട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിക്രൂട്ട്‌മെന്റ് തുടരുന്നുവെന്ന് വ്യക്തമാക്കാനാണ് ട്രസ്റ്റിന്റെ ഉന്നത അധികാരികള്‍ തന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇത് പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അമ്പതോളം മലയാളി നഴ്‌സുമാരാണ് കേരളത്തില്‍ നിന്ന് മാത്രം ബ്രിട്ടനില്‍ ജോലിക്കായി എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.