CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 40 Seconds Ago
Breaking Now

സിദ്ദിഖിന്റെ മൊഴിമാറ്റം മനസ്സിലാക്കാം, ഭാമയില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ല ; തുറന്നടിച്ച് രേവതി

നടി ആക്രമിക്കപ്പെട്ട കേസില്‍  സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി രേവതി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാ?ഗത്ത് നിന്ന് അത് പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

രേവതിയുടെ കുറിപ്പ്

സിനിമയിലെ സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് വളരെ സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ ഒന്നിച്ച്  പ്രവര്‍ത്തിച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലര്‍.  നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.  അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.