CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 29 Seconds Ago
Breaking Now

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായല്‍ ഘോഷ്

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായല്‍ ഘോഷ്, പട്ടേല്‍ കി പഞ്ചാബി ഷാദി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയായാണ് പായല്‍ ഘോഷ്. അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായല്‍ ഘോഷ് ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണത്തോട് അനുരാഗ് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാന്‍ എന്നെ നിര്‍ബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്റെ ജീവന്‍ അപകടത്തിലാണ്, ദയവായി സഹായിക്കുക' നടി പായല്‍ ഘോഷ് ട്വിറ്ററില്‍ എഴുതി.

വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദമായ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. 'നിങ്ങള്‍ക്ക് വിശദമായ പരാതി ചെയര്‍പേഴ്‌സണ്‍ ncw@nic.in എന്ന ഇമെയിലില്‍ അയയ്ക്കാം, ദേശീയ വനിതാ കമ്മീഷന്‍ ഇത് അടിയന്തരമായി പരിശോധിക്കും.' രേഖാ ശര്‍മ്മ ട്വീറ്റ് ചെയ്തു.

കുറച്ച് ദിവസമായി ട്വിറ്ററില്‍ കശ്യപുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നടി കങ്കണ റണൗത്തും പായല്‍ ഘോഷിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, 'എല്ലാ ശബ്ദവും പ്രധാനമാണ്' പായല്‍ ഘോഷിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കങ്കണ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.