CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 35 Seconds Ago
Breaking Now

ലണ്ടന്‍ മലയാളി വ്യവസായി ജിയോമോന് ജന്മ നാട്ടില്‍ അന്ത്യ വിശ്രമം ; മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജിയോമോന് നാട് വിട നല്‍കി

കോവിഡ് മുക്തമായെങ്കിലും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് 45 കാരനായ ജിയോമോന്‍ മരണം വരിച്ചത്. 147 ദിവസമാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞത്.

ലണ്ടന്‍ മലയാളി വ്യവസായി ജിയോമോന്‍ ജോസഫിന് ജന്മ നാട്ടില്‍ അന്ത്യ വിശ്രമം. ഇന്നലെ വൈകീട്ട് 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ നടന്നു. നാടിനോട് പ്രത്യേക അടുപ്പം പുലര്‍ത്തിയ ജിയോമോനെ നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ യാത്രയാക്കി. കോവിഡ് മുക്തമായെങ്കിലും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് 45 കാരനായ ജിയോമോന്‍ മരണം വരിച്ചത്. 147 ദിവസമാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞത്.

ഭാര്യയും മക്കളും നേരത്തെ നാട്ടിലെത്തിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്. കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങു നടന്നത്. കഴിഞ്ഞ മാര്‍ച്ച് 29 ന് കോവിഡ് ബാധിതനായാണ് ലണ്ടനിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗനില വഷളായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് എക്‌മോ വെന്റിലേറ്റര്‍ സൗകര്യമുള്ള പാപ്വാര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നീണ്ട അഞ്ചു മാസത്തെ ആശുപത്രി വാസത്തില്‍ പ്രതീക്ഷയുണ്ടാകുന്ന മാറ്റമൊന്നും ഉണ്ടായില്ല.

15 വര്‍ഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മികച്ച വ്യവസായിയായി ജിയോമോന്‍ മാറി.

കാഞ്ഞിരപ്പള്ളി പന്തിരുവലില്‍ പി എം ജോസഫിന്റെയും പാലാ സ്രാമ്പിക്കല്‍ കുടുംബാംഗമായ ത്രേത്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കല്‍ കുടുംബാംഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാല്‍, കാതറിന്‍ എന്നിവര്‍ മക്കളാണ്. 

ഏഴു കോളേജുകള്‍ യുകെയില്‍ സ്വന്തമാക്കി. ഇവിടെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസിന്റെ സാധ്യത തേടി.കൊച്ചിയില്‍ ഐടി കമ്പനിയും ഉണ്ടായിരുന്നു. മികച്ച ഒരു ബിസിനസുകാരനേയും സുഹൃത്തിനേയും ഒക്കെയാണ് യുകെ മലയാളികള്‍ക്ക് നഷ്ടമായത്.




കൂടുതല്‍വാര്‍ത്തകള്‍.