CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 6 Seconds Ago
Breaking Now

നാല് മാസം വൈകി സര്‍ക്കാരിന്റെ കൊറോണാവൈറസ് ട്രേസിംഗ് ആപ്പ് ദേശീയ തലത്തില്‍ ലോഞ്ച് ചെയ്തു; ലോക്കല്‍ ലോക്ക്ഡൗണ്‍ വിവരങ്ങള്‍ ജനങ്ങളുടെ ഫോണില്‍ എത്തിക്കാന്‍ പുതിയ ട്രാഫിക് ലൈറ്റ് സിസ്റ്റവും ഒപ്പമെത്തുന്നു!

ബാറുകളിലും, റെസ്റ്റൊറന്റുകളിലും ചെക്ക് ഇന്‍, ചെക്ക് ഔട്ട് ചെയ്യാന്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഫീച്ചറും ഇതില്‍ ഉള്‍പ്പെടും

ഏറെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടിന്റെ മൊബൈല്‍ ട്രേസിംഗ് ആപ്പ് ജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള പാകത്തിന് എത്തുന്നു. നാല് മാസം വൈകിയാണ് കൊറോണാവൈറസ് പോരാട്ടത്തില്‍ സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതുന്ന ആപ്പ് ആരോഗ്യ വകുപ്പ് രംഗത്തിറക്കുന്നത്. വൈറസ് കേസുകള്‍ വീണ്ടും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ നേരിടാന്‍ ആപ്പ് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം ആപ്പ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ടെസ്റ്റുകള്‍ക്കുള്ള ആവശ്യവും ഏറുമെന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. 

ആയിരക്കണക്കിന് രോഗികള്‍ ബുക്കിംഗ് ചെയ്യാന്‍ സാധിക്കാതെ നില്‍ക്കുന്ന അവസ്ഥയില്‍ ലാബുകള്‍ നിലവില്‍ വന്‍സമ്മര്‍ദം നേരിടുകയാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രിയപ്പെട്ടവരെ സംരക്ഷിക്കാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 15 മുതല്‍ 50 ശതമാനം വരെ പേര്‍ ആപ്പ് ഉപയോഗിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നേരത്തെ തന്നെ സ്വന്തം നിലയില്‍ ആപ്പുകള്‍ പുറത്തിറക്കിയിരുന്നു. 

ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കാന്‍ ഫോണുകളിലേക്ക് ഓട്ടോമാറ്റിക് അലേര്‍ട്ട് നല്‍കാനുള്ള ട്രാഫിക് ലൈറ്റ് സിസ്റ്റവും ഇതോടൊപ്പം തുടങ്ങും. ലോക്കല്‍ ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ നോക്കി രാജ്യത്തെ മൂന്ന് കാറ്റഗറികളാക്കി തിരിക്കും. ഇത് പ്രകാരമാകും വിലക്കുകള്‍ പ്രാദേശികമായി പ്രഖ്യാപിക്കുക. എന്‍എച്ച്എസ് ടെസ്റ്റ് & ട്രേസിംഗ് ആപ്പിന് സമാനമായ രീതിയിലാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുക. 

ബാറുകളിലും, റെസ്റ്റൊറന്റുകളിലും ചെക്ക് ഇന്‍, ചെക്ക് ഔട്ട് ചെയ്യാന്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഫീച്ചറും ഇതില്‍ ഉള്‍പ്പെടും. ഇന്‍ഫെക്ഷന്‍ നിരക്കിലെ വ്യതിയാനം മൂലം ലോക്ക്ഡൗണ്‍ രീതികളില്‍ മാറ്റം വരുന്നത് സംബന്ധിച്ച് ഉപയോക്താക്കളുടെ ഫോണിലേക്ക് സന്ദേശവും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.