CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 8 Seconds Ago
Breaking Now

മരിക്കാനായി സേലത്ത് 74 കാരനെ ഫ്രീസറില്‍ സൂക്ഷിച്ചത് 20 മണിക്കൂറോളം ; പോലീസെത്തിയതോടെ രക്ഷിക്കാനായി ; കുടുംബത്തിനെതിരെ കേസ്

ഫ്രീസര്‍ തിരികെവാങ്ങാനെത്തിയ ജീവനക്കാര്‍ ബാലസുബ്രഹ്മണ്യത്തിന് ജിവനുണ്ടെന്നുമനസ്സിലാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന വാര്‍ത്തയാണ് സേലത്തു നിന്ന് പുറത്തുവന്നത്. മരിക്കാനായി വയോധികനെ കുടുംബം 20 മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു. മൊബൈല്‍ മോര്‍ച്ചറിയിലെ കടുത്ത തണുപ്പില്‍നിന്ന് ചൊവ്വാഴ്ചയാണ് 74കാരനായ ബാലസുബ്രഹ്മണ്യ കുമാറിനെ പൊലീസ് ഇടപ്പെട്ട് രക്ഷപ്പെടുത്തിയത്.

ഇളയസഹോദരന്‍ ശരവണനൊപ്പം താമസിക്കുന്ന ബാലസുബ്രഹ്മണ്യം അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. ഏതാനും ദിവസംമുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

തിങ്കളാഴ്ച ബാലസുബ്രഹ്മണ്യം മരിച്ചെന്നുപറഞ്ഞ് ശരവണന്‍ ഫ്രീസര്‍ കമ്പനിയിലേക്ക് വിളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെവാങ്ങാനെത്തിയ ജീവനക്കാര്‍ ബാലസുബ്രഹ്മണ്യത്തിന് ജിവനുണ്ടെന്നുമനസ്സിലാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അദ്ദേഹത്തെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊബൈല്‍ മോര്‍ച്ചറിക്കകത്ത് ശ്വാസം എടുക്കാന്‍ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ബാലസുബ്രഹ്മണ്യന്റെ ബന്ധുക്കള്‍ക്ക് മാനസികപ്രശ്‌നമുള്ളതായി സംശയമുണ്ടെന്നും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.