ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മോഹന്‍ലാല്‍ .ത്രീ ഡിയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവന്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി ഈ കാര്യം പുറത്ത് വിട്ടു .
ദൃശ്യം ടൂ വിന്റെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലിനും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനും ഒപ്പമുള്ള ചിത്രം സന്തോഷ് ശിവന്‍ പങ്കുവെച്ചിട്ടുണ്ട്.
ജിജോ നവോദയയുടെതാണ് തിരക്കഥ. വിസ്മയ മോഹന്‍ലാല്‍ അസിസ്റ്റന്റ് ഡയറക്ടറായി ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും എന്നതും ഒരു പ്രത്യേകതയാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്.