CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 14 Seconds Ago
Breaking Now

ലണ്ടന്‍ ബ്രിഡ്ജ് ഭീകരനെ നിരായുധനാക്കിയ ജയില്‍ശിക്ഷ നേരിടുന്ന കൊലപാതകിക്ക് മാപ്പ് നല്‍കി രാജ്ഞി; തീവ്രവാദി അക്രമണം തടഞ്ഞ ധൈര്യത്തിന് നന്ദി

ഈ ശ്രമത്തിന്റെ പേരില്‍ റോയല്‍ പ്രെറോഗേറ്റീവ് ഓഫ് മേഴ്‌സി അനുവദിക്കാന്‍ രാജ്ഞി തീരുമാനിച്ചിരിക്കുകയാണ്

കഴിഞ്ഞ നവംബറില്‍ ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണം തകര്‍ത്ത കൊലപാതകത്തിന് ശിക്ഷ ഏറ്റുവാങ്ങിയ കുറ്റവാളിക്ക് മാപ്പ് നല്‍കി രാജ്ഞി. ഒരു ദിവസത്തെ പരോളിന് പുറത്തിറങ്ങിയ സമയത്താണ് 42-കാരനായ സ്റ്റീവന്‍ ഗാല്ലന്റ് രക്ഷകനായി മാറിയത്. ഫിഷ്‌മോംഗേഴ്‌സ് ഹാളില്‍ നടന്ന തടവുകാരെ നവീകരിക്കാനുള്ള ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു ഗാല്ലന്റ്. 

ലണ്ടന്‍ ബ്രിഡ്ജില്‍ രണ്ട് കേംബ്രിഡ്ജ് ഗ്രാജുവേറ്റുകളുടെ ജീവനെടുത്ത ഉസ്മാന്‍ ഖാന്റെ അക്രമമാണ് ഗാല്ലന്റിന്റെ ധൈര്യം തടഞ്ഞത്. തടവുകാരനെ സഹായിക്കാന്‍ എത്തിയ 25-കാരന്‍ ജാക്ക് മെറിറ്റ്, 23-കാരന്‍ സാസ്‌കിയ ജോണ്‍സ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

എന്നാല്‍ ഈ സമയത്ത് ഗാല്ലന്റ് ധൈര്യപൂര്‍വ്വം രംഗത്തിറങ്ങി. മൃഗത്തിന്റെ കൊമ്പ് ഉപയോഗിച്ച് അക്രമിയുടെ വേഗത കുറയ്ക്കുകയും കൂടുതല്‍ പേരെ അക്രമിക്കുന്നത് തടയുകയും ചെയ്തു. ഈ സമയം കൊണ്ട് സ്ഥലത്തെത്തിയ പോലീസിന് ഉസ്മാനെ വെടിവെച്ച് കൊന്നു. 

എന്തായാലും ഈ ശ്രമത്തിന്റെ പേരില്‍ റോയല്‍ പ്രെറോഗേറ്റീവ് ഓഫ് മേഴ്‌സി അനുവദിക്കാന്‍ രാജ്ഞി തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഗാല്ലന്റിന്റെ ശിക്ഷയില്‍ നിന്ന് 10 മാസം വെട്ടിക്കുറയ്ക്കും. അടുത്ത ജൂണില്‍ പരോള്‍ ബോര്‍ഡിന് മുന്നിലെത്തുമ്പോള്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.