ഫാമിലി വീഡിയോസ് എന്ന പേരില്‍ തന്റെയും ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗികത ചിത്രീകരിച്ച് ശേഖരിച്ച് കെയര്‍ വര്‍ക്കര്‍. വീടിന്റെ ബേസ്‌മെന്റില്‍ കോഴികളെയാണ് ഇവരുടെ ഭര്‍ത്താവ് ലൈംഗികതയ്ക്കായി ഉപയോഗിച്ചതെന്ന് കോടതിയില്‍ വിശദമാക്കപ്പെട്ടു.
റെഹാന്‍ ബെയ്ഗ് വീട്ടിലെ വളര്‍ത്തുമൃഗങ്ങളായ കോഴികളെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഭാര്യ ഹലീമയാണ് ചിത്രീകരിച്ചിരുന്നത്. ഇരുവരും ഈ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ ആസ്വദിക്കുകയും, ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതും പതിവായിരുന്നു. 37-കാരനായ ബെയ്ഗിന്റെ ലൈംഗിക അക്രമങ്ങളില്‍ കോഴികള്‍ ചത്തുപോയതായും കോടതിയില്‍ വ്യക്തമായി.
സമൂഹത്തില്‍ ശരിയായി ചിന്തിക്കുന്ന ഏതൊരാളെയും അസ്വസ്ഥമാക്കാന്‍ പോന്ന പ്രവൃത്തി ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാണ് ജഡ്ജ് ബെയ്ഗിന് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ പ്രഖ്യാപിച്ചത്. ഭര്‍ത്താവിന്റെ വൃത്തികേടിന് സഹായം ചെയ്‌തെന്ന് ഭാര്യ 38-കാരി ഹലീമ ബെയ്ഗ് സമ്മതിച്ചു. എന്നിരുന്നാലും ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നതിനാല്‍ ഇവര്‍ക്ക് ജയില്‍ശിക്ഷ നല്‍കിയില്ല.
കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ ബെയ്ഗ് സൂക്ഷിക്കുന്നതായി രഹസ്യവിവരം ലഭിച്ചാണ് നാഷണല്‍ ക്രൈം ഏജന്‍സി ഈ വര്‍ഷം ജൂലൈ 9ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ ബ്രാഡ്‌ഫോര്‍ഡ്, ഗ്രേറ്റ് ഹോര്‍ട്ടണിലെ ദമ്പതികളുടെ വീട്ടില്‍ റെയ്ഡിന് എത്തിയത്. ഇതോടെയാണ് കോഴികളെയും, നായകളെയും ഉപയോഗിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത്. അക്രമത്തിനിടെ ചാവുന്ന കോഴികളെ ബെയ്ഗ് നിസ്സാരമായി ബിന്നിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.