CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes 15 Seconds Ago
Breaking Now

സുരേഷ് ഗോപി ചിത്രത്തിന് ഹൈക്കോടതി വിലക്ക് ; കടുവാക്കുന്നേല്‍ കുറുവച്ചന്‍ പൃഥ്വിരാജ് തന്നെ

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ഹൈക്കോടതിയുടെ വിലക്ക്.സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി  ഹൈക്കോടതി ശരിവച്ചു. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് സുരേഷ് ഗോപി  ചിത്രത്തിനെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്തു.

2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

തുടര്‍ന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  ജില്ലാക്കോടതിയുടെ വിധി പരിപൂര്‍ണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.