CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 40 Seconds Ago
Breaking Now

പവര്‍ സ്റ്റാര്‍ കഴിഞ്ഞ് ഒരു പൊളി പൊളിക്കാം, അല്ലു അര്‍ജുനൊപ്പമുളള ചിത്രം പങ്കുവെച്ച് ഒമര്‍ലുലു

ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ്  സംവിധായകന്‍ ഒമര്‍ ലുലു. ഇപ്പോഴിതാ അദ്ദേഹം  പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ്  സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധ നേടുന്നത്.

അപ്പോ എല്ലാം പറഞ്ഞ പോലെ പവര്‍സ്റ്റാര്‍ കഴിഞ്ഞ് ഒരു പൊളി പൊളിക്കാം എന്ന അടിക്കുറിപ്പോടെ അല്ലു അര്‍ജുനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഒമര്‍ലുലു.

പവര്‍ സ്റ്റാര്‍ കഴിഞ്ഞാല്‍ അല്ലു അര്‍ജ്ജുനെ നായകനാക്കിയോ ഗസ്റ്റ് റോളില്‍ കൊണ്ടു വന്നോ ഒരു സിനിമ ഒമര്‍ ലുലു സംവിധാനം ചെയ്യുമെന്നാണ് ആരാധകരുടെ ചര്‍ച്ചകള്‍.

അതേസമയം  ഒരു ആക്ഷന്‍ എന്റര്‍ടൈയിനറായാണ് പവര്‍ സ്റ്റാര്‍  അണിയറയില്‍ ഒരുങ്ങുന്നത്. ഹോളിവുഡ് താരം ലൂയിസ് മാന്റിലോറാണ് ചിത്രത്തില്‍ പ്രതിനായകനായി വരുന്നത്. അബു സലിം, ബാബുരാജ്, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.