CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 44 Seconds Ago
Breaking Now

ഡബ്ലിനില്‍ പാലത്തിന് കീഴില്‍ നഴ്‌സ് മരിച്ച നിലയില്‍; വിവരം അറിയിക്കാനെത്തിയ പോലീസ് കണ്ടെത്തിയത് വീട്ടില്‍ മരിച്ച് കിടക്കുന്ന കുഞ്ഞിനെ; ഒന്നും അറിയാതെ മുകള്‍ നിലയില്‍ കിടന്നുറങ്ങിയ പങ്കാളിയെ വിളിച്ചുണര്‍ത്തി പോലീസ് കൈമാറിയത് ദുരന്തവാര്‍ത്ത!

ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതൊരു അപകടമായിരിക്കാനാണ് സാധ്യതയെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം

ഐറിഷ് നഴ്‌സിന്റെ മൃതദേഹം പാലത്തിന് കീഴില്‍ കണ്ടെത്തിയ പോലീസ് ഇവരുടെ വീട്ടിലെത്തുമ്പോള്‍ കണ്ടെത്തിയത് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചുകിടക്കുന്നത്! 34-കാരി നിക്കോള കെയിനിന്റെ മൃതദേഹമാണ് ഡബ്ലിനില്‍ എം50യില്‍ ഒരു പാലത്തിന് കീഴില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കണ്ടെത്തിയത്. ലൂക്കാനിലെ ഇവരുടെ വീട്ടിലെത്തിയ ഐറിഷ് പോലീസ് കുഞ്ഞ് ഹെന്‍ട്രിയെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഏതാനും നിമിഷത്തിനകം തന്നെ കുട്ടി സംഭവസ്ഥത്ത് വെച്ച് മരിച്ചതായി ഗാര്‍ഡായ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബത്തിന് സംഭവിച്ച ദുരന്തമാണ് സംഭവങ്ങളെന്നാണ് ഓഫീസര്‍മാര്‍ അറിയിക്കുന്നത്. അതേസമയം തന്റെ വീട്ടില്‍ നടന്ന ദുരന്തങ്ങളൊന്നും അറിയാതെ കെയിനിന്റെ പങ്കാളി മുകള്‍ നിലയില്‍ ഉറക്കത്തിലായിരുന്നു. ഓഫീസര്‍മാര്‍ വീട്ടിലെത്തി വിളിച്ചുണര്‍ത്തുമ്പോഴാണ് ഇദ്ദേഹം വിവരം അറിഞ്ഞതെന്ന് ഐറിഷ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാകും ഏത് വഴിയിലേക്ക് അന്വേഷണം തിരിയുമെന്ന് വ്യക്തമാകുക. പീഡിയാട്രിക് നഴ്‌സായിരുന്ന നിക്കോള ക്രംലിനിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇംഗ്ലണ്ടിലാണ് ജോലി ചെയ്തിരുന്നത്. കൗണ്ടി മയോയിലെ ബാല്ലിനയില്‍ നിന്ന് ആറ് വര്‍ഷം മുന്‍പാണ് ഡബ്ലിനിലെ ലൂകാനിലേക്ക് ഇവര്‍ താമസം മാറ്റിയത്. 

ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതൊരു അപകടമായിരിക്കാനാണ് സാധ്യതയെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. കുഞ്ഞിന്റെ മൃതദേഹം ക്രംലിന്‍ ഹോസ്പിറ്റലിലേക്കും, സ്ത്രീയുടെ മൃതദേഹം സിറ്റി മോര്‍ഗിലേക്കും നീക്കിയതായി അയര്‍ലാന്‍ഡ് നാഷണല്‍ ഗാര്‍ഡായി അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് ഗാര്‍ഡാ അന്വേഷണത്തിന്റെ ദിശ തീരുമാനിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.