CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 4 Seconds Ago
Breaking Now

' ഡോര്‍ ഓഫ് ഗ്രേയ്‌സ് ' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ 28 ന് ; രജിസ്‌ട്രേഷന്‍ തുടരുന്നു

ബര്‍മിങ്ഹാം:അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോര്‍ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍  ഓണ്‍ലൈനില്‍ നവംബര്‍ 28 ന്  നടക്കും.പ്രശസ്ത വചനപ്രഘോഷകയും  യുവജന ശുശ്രൂഷകയുമായ  ഐനിഷ് ഫിലിപ്പ്  കണ്‍വെന്‍ഷന്‍  നയിക്കും .

വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് ' അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക.www.afcmuk.org/register എന്ന ലിങ്കില്‍ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

സൂം ആപ്പ് വഴിയും afcm യൂട്യൂബ് ലിങ്ക് വഴിയും കണ്‍വെന്‍ഷനില്‍  ലൈവ് ആയി പങ്കെടുക്കാവുന്നതാണ്.

ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍ 28 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 ന്  ആരംഭിച്ച്   വൈകിട്ട് 5 ന് സമാപിക്കും.

 കോ ഓര്‍ഡിനേറ്റര്‍ ജിത്തു ദേവസ്യയുടെ നേതൃത്വത്തില്‍  പ്രാര്‍ത്ഥന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോര്‍ ഓഫ് ഗ്രേയ്‌സ്.

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്‌നി  കാത്തലിക് യൂത്ത് മിനിസ്ട്രി മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.