CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Minutes 11 Seconds Ago
Breaking Now

ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ മൊബൈല്‍ ഉപയോഗം കൂടിയതോടെ വാട്‌സ്ആപ് നീക്കം ചെയ്തു ; ഇടുക്കിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്.

ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് അമ്മ ശകാരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം.

പൊലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ ദിവസം പെണ്‍കുട്ടി വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ അമ്മ ഫോണ്‍ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഫോണ്‍ അലമാരിയില്‍ നിന്നു താഴെ വീണു തകരാറിലായി.

പെണ്‍കുട്ടിയുടെ സഹോദരന്‍ ഫോണ്‍ നന്നാക്കി നല്‍കിയെങ്കിലും വാട്‌സാപ് ആപ്ലിക്കേഷന്‍ ഫോണില്‍ നിന്നു നീക്കം ചെയ്തിരുന്നു. ഇതോടെ രണ്ട് ദിവസമായി പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിക്കാതെയായി.

തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.