CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 36 Seconds Ago
Breaking Now

യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുകീറി

വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ വച്ചു തെരുവ് നായ കടിച്ചു കീറി. യുപി സാമ്പല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീഡിയോ സമാജ്വാദി പാര്‍ട്ടിയാണ് ട്വീറ്റ് ചെയ്തത്. ആശുപത്രി വരാന്തയില്‍ സ്‌ട്രെച്ചറില്‍ കിടത്തിയിരുന്ന മൃതദേഹത്തില്‍ നായ കടിച്ചുവലിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വീഴ്ച നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ആശുപത്രിയില്‍ തെരുവു നായയുടെ ശല്യമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കടുംപിടുത്തമാണ് പ്രശ്‌നത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കാതെ കുടുംബം നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് നായ കടിച്ചതെന്ന് ആശുപത്രി ഡോക്ടര്‍ പറയുന്നത്. വിവാദമായതിന് പിന്നാലെ രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.