CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 47 Seconds Ago
Breaking Now

തിരുവല്ലത്ത് വയോധികയുടെ മരണം ; കൊലപ്പെടുത്തിയത് ബിരുദ വിദ്യാര്‍ത്ഥി ; എല്ലാം ആര്‍ഭാടത്തിന് വേണ്ടി

കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം പാലപ്പൂര് റോഡില്‍ ദാറുല്‍സലാം വീട്ടില്‍ ചാന്‍ബീവി (78)യുടേത് കൊലപാതകമെന്നാണ് കണ്ടെത്തിയത്. ഇവരുടെ സഹായിയായ സ്ത്രീയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. എട്ടാം തിയതി ഉച്ചതിരിഞ്ഞു നടന്ന കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അലക്‌സ്. വണ്ടിത്തടം പാലപ്പൂര് റോഡില്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ചാന്‍ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ചാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാന്‍ കാരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്‌സ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം പോലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.

ചാന്‍ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്‌സ്. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്‌സ് തോട്ടി ഉപയോഗിച്ച് മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാന്‍ബീവിയുടെ മാലയില്‍ പിടിച്ചു വലിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്‌സേ വിടെടാ' എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടില്‍ മടങ്ങി എത്തി.

ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും രണ്ടര പവന്‍ മാലയുമാണ് പ്രതി കവര്‍ന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കനാലില്‍ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു. സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാര്‍ക്കൊപ്പം ചാന്‍ബീവിയുടെ വീട്ടിലെത്തിയ പ്രതി ചാന്‍ബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടില്‍ ഒരുക്കങ്ങള്‍ നടത്താനും സജീവമായിരുന്നു.

അലക്‌സ് ആവശ്യപ്പെടുമ്പോഴെല്ലാം ചാന്‍ബീവി പണം നല്‍കിയിരുന്നു സെക്രട്ടേറിയറ്റില്‍ ധനകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ആയ മകന്‍ അന്‍വര്‍ ഹുസൈന്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ വീട്ടില്‍ ചാന്‍ബീവി ഒറ്റക്കാണ്. ആഹാരം നല്‍കാനുള്ള സമയത്തു മാത്രമാണ് അലക്‌സിന്റെ മുത്തശ്ശി കൂടിയായ സഹായി എത്തുക.മോഷ്ടിച്ച് കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്‌സിന്റേതെന്ന് പൊലീസ് പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.