CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 51 Seconds Ago
Breaking Now

എസെക്‌സില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 39 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട കേസ്; നാല് മനുഷ്യക്കടത്തുകാര്‍ക്ക് 78 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി

28 പുരുഷന്‍മാരും, എട്ട് സ്ത്രീകളും, മൂന്ന് കുട്ടികളുമാണ് താങ്ങാന്‍ കഴിയാത്ത താപനിലയില്‍ പതിയെ മരിച്ചുവീണത്

സീല്‍ ചെയ്ത ലോറിയില്‍ കുടിയേറ്റക്കാരെ കയറ്റി യുകെയിലേക്ക് കടത്തുന്നതിനിടെ 39 വിയറ്റ്‌നാമീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് മനുഷ്യക്കടത്തുകാര്‍ക്ക് ആകെ 78 വര്‍ഷത്തെ ജയില്‍ശിക്ഷ. ഡ്രൈവര്‍മാരായ ഈമോന്‍ ഹാരിസണ്‍, 23, മോറിസ് റോബിന്‍സണ്‍, 26 എന്നിവരും റൊമാനിയന്‍ ഫിക്‌സര്‍ ജോര്‍ഗ് നിക്ക, 43, റോനാന്‍ ഹ്യൂഗ്‌സ്, 40 എന്നിവര്‍ ചേര്‍ന്നാണ് ഇയു ഇതര പൗരന്‍മാരെ യുകെയിലേക്ക് എത്തിച്ചത്. 

റോമാന്‍ ഹ്യൂഗ്‌സാണ് മില്ല്യണ്‍ പൗണ്ട് വിലയുള്ള മനുഷ്യക്കടത്ത് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. മരണക്കെണിയായി മാറുന്ന ലോറികള്‍ പലപ്പോഴായി ഇയാള്‍ ഉപയോഗിച്ചിരുന്നു. ഒരു തലയ്ക്ക് 14,000 പൗണ്ട് വീതം ചാര്‍ജ്ജ് ചെയ്താണ് 'വിഐപി' സേവനം ലഭ്യമാക്കിയത്. 

എന്നാല്‍ ഒക്ടോബര്‍ 2019ല്‍ നടത്തിയ ലോറി യാത്ര ദുരന്തത്തിലാണ് പര്യവസാനിച്ചത്. എസെക്‌സിലെ ഗ്രേയ്‌സില്‍ വെച്ച് റെഫ്രിജറേറ്റര്‍ ചെയ്ത ലോറിയുടെ വാതില്‍ തുറന്ന ഡ്രൈവര്‍ റോബിന്‍സണ്‍ 39 മൃതദേഹങ്ങളാണ് കണ്ടത്. ഹ്യൂഗ്‌സിന് 20 വര്‍ഷത്തെ ജയില്‍ശിക്ഷയും, ഫിക്‌സര്‍ നിക്കയ്ക്ക് 27 വര്‍ഷവും ശിക്ഷ വിധിച്ചു. 

റോബിന്‍സണ് 13 വര്‍ഷവും, നാല് മാസവും, ഹാരിസണ് 18 വര്‍ഷവും ശിക്ഷ ലഭിച്ചു. 28 പുരുഷന്‍മാരും, എട്ട് സ്ത്രീകളും, മൂന്ന് കുട്ടികളുമാണ് താങ്ങാന്‍ കഴിയാത്ത താപനിലയില്‍ പതിയെ മരിച്ചുവീണത്. ലോറിയുടെ വാതില്‍ തുറന്ന് അപകടം തിരിച്ചറിഞ്ഞ റോബിന്‍സണ്‍ പോലീസിനെ വിളിക്കുന്നതിന് പകരം ഹ്യൂഗ്‌സിനെയാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഇവര്‍ ജീവനോടെ യുകെയില്‍ എത്തിയെങ്കില്‍ 8 ലക്ഷം പൗണ്ട് നേട്ടമാണ് മനുഷ്യക്കടത്തുകാരെ കാത്തിരുന്നതെന്ന് കോടതി കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.