CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 22 Seconds Ago
Breaking Now

ക്യാരറ്റ് വാങ്ങാന്‍ മാത്രമായി പുറത്തിറങ്ങിയ 50കാരനെ തേടിയെത്തിയത് 119,000 പൗണ്ട് സമ്മാനം; ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ടിക്കറ്റ് എടുക്കേണ്ടി വന്നതിനെ ശപിച്ചത് വെറുതെയായി!

ക്യാരറ്റ് വാങ്ങാന്‍ കൈയില്‍ പണമില്ലാതിരുന്നതിനാല്‍ ഡെബിറ്റ് ഉപയോഗിക്കേണ്ടി വന്നതോടെയാണ് മാര്‍ട്ടിന് ടിക്കറ്റ് കൂടി വാങ്ങേണ്ടി വന്നത്.

ഭാഗ്യം ചിലപ്പോള്‍ അങ്ങിനെയാണ്, നിനച്ചിരിക്കാതെ അത് തേടിയെത്തും. ഭാഗ്യം കൂട്ടിന് എത്തുമ്പോള്‍ സ്വയം അത്ഭുതപ്പെട്ട് പോകുന്നതും സ്വാഭാവികം. 50കാരനായ മാര്‍ട്ടിന്‍ ഗില്‍ബിയുടെ അവസ്ഥ ഏതാണ്ട് ഇതുപോലെയാണ്. ക്യാരറ്റ് വാങ്ങാന്‍ മാത്രമായി പുറത്തിറങ്ങിയപ്പോള്‍ യൂറോമില്ല്യണ്‍സ് ടിക്കറ്റിലൂടെ 119,000 പൗണ്ട് സമ്മാനമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 

ക്യാരറ്റ് വാങ്ങാന്‍ കൈയില്‍ പണമില്ലാതിരുന്നതിനാല്‍ ഡെബിറ്റ് ഉപയോഗിക്കേണ്ടി വന്നതോടെയാണ് മാര്‍ട്ടിന് ടിക്കറ്റ് കൂടി വാങ്ങേണ്ടി വന്നത്. കാര്‍ഡ് ഉപയോഗിക്കാന്‍ 3 പൗണ്ടില്‍ കൂടുതല്‍ ചെലവഴിക്കേണ്ടിയിരുന്നു. ഞായറാഴ്ച റോസ്റ്റ് തയ്യാറാക്കാന്‍ പങ്കാളി ട്രേസി പ്രീസ്റ്റാണ് മാര്‍ട്ടിനെ പച്ചക്കറി വാങ്ങാനായി അയച്ചത്. 

കാര്‍ഡ് ഉപയോഗത്തിനായി മനസ്സില്ലാമനസ്സോടെയാണ് മാര്‍ട്ടിന്‍ അന്ന് രാത്രിയിലെ ലക്കി ഡിപ്പ് ലോട്ടറി എടുത്തത്. ഈ ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. ക്രിസ്മസ് കഴിഞ്ഞ് കുത്തുപാള എടുത്തിരിക്കുമ്പോഴാണ് ഈ വിജയം തേടിയെത്തിയതെന്ന് മാര്‍ട്ടിന്‍ പറയുന്നു. ടിക്കറ്റ് എടുത്തെങ്കിലും നോര്‍ത്താംപ്ടണ്‍ സ്വദേശിയായ ഇദ്ദേഹം ഇതിന്റെ ഫലം പരിശോധിക്കാന്‍ വിട്ടുപോയി. 

പിന്നീട് ഓര്‍മ്മ വന്നപ്പോഴാണ് നാഷണല്‍ ലോട്ടറി ആപ്പില്‍ ഫലം പരിശോധിച്ചത്. ഫലം കണ്ട് വിശ്വാസം വരാതെ വീണ്ടും പരിശോധിക്കുകയും, ആപ്പിന്റെ പ്രശ്‌നമാണെന്ന് കരുതി ഇത് ഡിലീറ്റ് ചെയ്ത് വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് സ്‌കാന്‍ ചെയ്താണ് പരിശോധിച്ചത്. ഇത് പല തവണ ആവര്‍ത്തിച്ച് ഉറപ്പാക്കിയതോടെ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയെന്നും മാര്‍ട്ടിന്‍ പ്രതികരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.