CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 51 Seconds Ago
Breaking Now

അഭിമുഖങ്ങളില്‍ വായില്‍ത്തോന്നുന്നത് വിളിച്ച് പറയുമ്പോള്‍ കുടുംബത്തിന്റെ മൂല്യങ്ങള്‍ മറക്കരുത്! ഹാരി രാജകുമാരന്റെ ഓപ്ര അഭിമുഖത്തിന് മുന്‍പ് രാജ്ഞി നല്‍കിയ മുന്നറിയിപ്പ്; മെഗാനൊപ്പം സന്തോഷം കണ്ടെത്തുന്നതില്‍ സന്തോഷം; പക്ഷെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം!

കുടുംബത്തോടുള്ള തന്റെ ചുമതലയെക്കുറിച്ച് ബോധമുണ്ടെന്നും, ഒരിക്കലും അവരെ നാണക്കേടിലാക്കുന്ന പ്രവൃത്തി ചെയ്യില്ലെന്നും ഹാരി ഉറപ്പ് നല്‍കി

മെഗാന്‍ മാര്‍ക്കിളിനൊപ്പം സന്തോഷനിര്‍ഭരമായ ജീവിതം കണ്ടെത്തിയതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി ഹാരി രാജകുമാരനെ അറിയിച്ച രാജ്ഞി ഇതോടൊപ്പം ഒരു മുന്നറിയിപ്പ് കൂടി നല്‍കിയതായി റിപ്പോര്‍ട്ട്. രാജകുടുംബത്തിന് പുറത്ത് സ്വതന്ത്രമായി ജീവിക്കുമ്പോഴും കുടുംബത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ലണ്ടനില്‍ നിന്നും ലോസാഞ്ചലസിലേക്ക് കുടിയേറിയ ഹാരിയോട് രാജ്ഞി ആവശ്യപ്പെട്ടത്. 

കഴിഞ്ഞ ആഴ്ച ചിത്രീകരിച്ച ഓപ്രാ വിന്‍ഫ്രെയുമായുള്ള അഭിമുഖത്തിന് മുന്‍പാണ് രാജ്ഞിയും, പേരക്കുട്ടിയും തമ്മില്‍ ഊഷ്മളമായ ഫോണ്‍ സംഭാഷണം നടന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന് ശേഷം ജെയിംസ് കോര്‍ഡന്റെ ദി ലേറ്റ് ലേറ്റ് ഷോയിലും ഹാരി രാജകുമാരന്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയിലേക്ക് ചുവടുമാറിയത് രാജകുടുംബത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയല്ല, മറിച്ച് പിന്‍വലിഞ്ഞ് നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് ഈ അഭിമുഖത്തില്‍ ഹാരി ആവര്‍ത്തിച്ചു. 

പൊതുസേവനം ആവശ്യമായി വരുന്ന ജീവിതം വേണമെന്നതിനാല്‍ രാജകുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ആഴ്ച സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും നല്‍കിയിരുന്ന മറ്റ് ഉത്തരവാദിത്വങ്ങളും പിന്‍വലിച്ചത്. ഇതിന് ശേഷമാണ് ഹാരിയും, മുത്തശ്ശിയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നത്. ഹാരി സന്തോഷം കണ്ടെത്തുന്നതില്‍ സന്തോഷമുള്ളതായും, ഹാരിയ്ക്കും കുടുംബത്തിനും നല്ലത് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും രാജ്ഞി വ്യക്തമാക്കി. 

കുടുംബത്തോടുള്ള തന്റെ ചുമതലയെക്കുറിച്ച് ബോധമുണ്ടെന്നും, ഒരിക്കലും അവരെ നാണക്കേടിലാക്കുന്ന പ്രവൃത്തി ചെയ്യില്ലെന്നും ഹാരി ഉറപ്പ് നല്‍കി. തന്റെയും, മെഗാന്റെയും കൊട്ടാരത്തിലെ നിലപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഹാരിയാണ് ഇടപെട്ടതെന്ന് കൊട്ടാര ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. തിടുക്കം പിടിച്ച് ഈ ആവശ്യം നടപ്പാക്കിയതിന്റെ കാരണം പിന്നീട് ഒപ്രാ വിന്‍ഫ്രെയുമായുള്ള അഭിമുഖ വാര്‍ത്ത പുറത്തുവന്നതോടെയാണ് വ്യക്തമായത്. 




കൂടുതല്‍വാര്‍ത്തകള്‍.